ഹരിയാനയില്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു

Loading...

ഹരിയാന : കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. കോണ്‍ഗ്രസ് വക്താവ് വികാസ് ചൗധരിയാണ് മരിച്ചത്. കാറില്‍ സഞ്ചരിക്കുബോഴാണ് അദ്ദേഹത്തിന് വെടിയേറ്റത്. 8-9 തവണ കാറിന് നേരെ വെടിവെയ്പ്പ് ഉണ്ടായി.

ആ സമയം കാറില്‍ തന്നെയായിരുന്നു വികാസ്. എന്നാല്‍ ഉടന്‍ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണത്തിന് കീഴടങ്ങിയിരുന്നു.

വികാസ് ചൗധരിക്ക് നേരെ വെടിയുതിര്‍ത്തവരെ പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പോലീസ് അന്വേഷണം ശക്തമാക്കണമെന്ന് ഹരിയാന കോണ്‍ഗ്രസ് പ്രസിഡന്റ് അശോക് തന്‍വാര്‍ പറഞ്ഞു

Loading...