കോൺ​ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധിയെ പ്രകീർത്തിച്ച് : ബാബുലാല്‍ ഗൗര്‍

ഭോപ്പാല്‍ : കോൺ​ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധിയെ പ്രകീർത്തിച്ച് ബിജെപി മുതിർന്ന നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ബാബുലാല്‍ ഗൗര്‍. പ്രിയങ്ക ​ഗാന്ധി മികച്ച വ്യക്തിത്വത്തിന് ഉടമയാണെന്നും മുത്തശ്ശി ഇന്ദിരാ ​ഗാന്ധിയുടെ നേർ പ്രതിബിംബമാണ് അവരെന്നും ബാബുലാൽ പറഞ്ഞു.

വരാൻ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കയുടെ പ്രചരണ പ്രവർത്തനങ്ങൾ കോൺ​ഗ്രസിന് ​ഗുണം ചെയ്യുമെന്നും ബാബുലാൽ പറഞ്ഞു. ‘ജനങ്ങൾക്ക് നെഹ്റു കുടുംബത്തോട് പ്രത്യേക താത്പര‌്യമാണുള്ളത്.

പ്രത്യേകിച്ച് മുൻ പ്രധാനമന്ത്രി ഇന്ദിരാ ​ഗാന്ധിയോട്. അവരുടെ നേർ പ്രതിരൂപമാണ് പ്രയങ്ക ​ഗാന്ധി’- ബാബുലാൽ പറഞ്ഞു. പ്രിയങ്കയുടെ മികച്ച വ്യക്തിത്വമാണ് അവരിലേയ്ക്ക് ആളുകളെ ആകർഷിക്കുന്നതെന്നും ആ ആൾക്കൂട്ടങ്ങൾ  പോസിറ്റീവായിട്ടുള്ള സന്ദേശമാണ് കോൺ​ഗ്രസിന് നൽകുന്നതെന്നും ബാബുലാൽ കൂട്ടിച്ചേർത്തു.

പ്രിയങ്ക ​ഗാന്ധി പ്രചാരണങ്ങൾ നടത്തിയിട്ടുള്ള പ്രദേശങ്ങളിൽ കോൺ​ഗ്രസിന് മികച്ച നേട്ടം സ്വന്തമാക്കാൻ സാധിക്കുമെന്ന് പറഞ്ഞ ബാബുലാൽ ഇന്ത്യ മുഴുവനും ആ നേട്ടം സ്വന്തമാക്കാൻ സാധിക്കില്ലെന്നും പറഞ്ഞു.
 

 

 

 

 

 

വീരേതിഹാസം ഉറങ്ങുന്ന മണ്ണിന് എന്നും പോരാളികളോടാണ് പ്രണയം. …കാണം വിജയ തേരിൽ യാത്ര തുടങ്ങിയ പി ജയരാജന്റെ തെരഞ്ഞെടുപ്പ് വിശേഷങ്ങൾ …………. ട്രൂവിഷൻ ന്യൂസ് വീഡിയോ കാണാം

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം