കൊച്ചി : ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളില്‍ ഒന്നായ കൊച്ചി ആസ്ഥാനമായ കാന്‍കോര്‍ ഇന്‍ഗ്രേഡിയന്റ്സ് സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് പുതിയ കോര്‍പ്പറേറ്റ് ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
കളമശ്ശേരി എച്ച്എംടി ജംങ്ഷനില്‍ അഞ്ച് നിലകളിലായി 40,000 ച.അടി വിസ്തൃതിയിലാണ് പുതിയ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. എച്ച്ആര്‍, ഫിനാന്‍സ് വിഭാഗങ്ങളാണ് താഴത്തെ നിലയിലും ഒന്നാം നിലയിലും. രണ്ടും മൂന്നും നിലകളില്‍ കോര്‍പ്പറേറ്റ്, സെയില്‍സ്, മാര്‍ക്കറ്റിങ്, സപ്ലൈ ചെയിന്‍ എന്നീ വിഭാഗങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
റൂഫ് ടോപ്പില്‍ കഫെറ്റേരിയയും പ്രത്യേക ചടങ്ങുകള്‍ക്ക് ആവശ്യമായ സ്ഥലവും ഒരുക്കിയിട്ടുണ്ട്.
ഓഫീസ് അന്തരീക്ഷം സജീവവും വര്‍ണാഭവും ആക്കുന്നതിനൊപ്പം ഉല്പാദനക്ഷമത വര്‍ധിപ്പിക്കാനും സഹായകമായ രീതിയില്‍ കമ്പനിയുടെ പ്രധാന ഉല്പന്നമായ സുഗന്ധവ്യഞ്ജനങ്ങളില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് ഓഫീസ് രൂപകല്പന ചെയ്തിരിക്കുന്നത്.
കമ്പനിയുമായി ബന്ധപ്പെട്ടവര്‍ക്ക് ഏറ്റവും മികച്ച അനുഭവം പ്രദാനം ചെയ്യുകയെന്ന ആഗോള പങ്കാളിത്തത്തിന്റെ പൊരുള്‍ പ്രതിഫലിപ്പിക്കുന്നതിനോടൊപ്പം മാനവവിഭവശേഷിയില്‍ തുടര്‍ച്ചയായി നടത്തുന്ന നിക്ഷേപത്തിന്റെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനവുമാണ് സുവര്‍ണ ജൂബിലി വര്‍ഷത്തിലെ പുതിയ ഓഫീസിലേക്കുള്ള മാറ്റമെന്ന് മാന്‍ കാന്‍കോര്‍ സിഇഒയും എക്സിക്യുട്ടിവ് ഡയറക്ടറുമായ ജീമോന്‍ കോര അറിയിച്ചു.
ഉയര്‍ന്ന ഉല്പാദനക്ഷമത, സഹവര്‍ത്തിത്തം, പരസ്പര ബഹുമാനം എന്നിവ പരിപോഷിപ്പിക്കുന്നതിനോടൊപ്പം കഴിഞ്ഞ അഞ്ച് ദശാബ്ദങ്ങളായി കമ്പനി ഉയര്‍ത്തിപ്പിടിക്കുന്ന പ്രതിബദ്ധതയുടെയും സാക്ഷ്യമാണ് ഇതെന്നും ജീമോന്‍ കോര വ്യക്തമാക്കി.
News from our Regional Network
English summary: Kochi-based Cancore Ingredients, one of the leading companies in the global spice extract market, has opened a new corporate office in conjunction with the Golden Jubilee.