കെ സ്വിഫ്റ്റ് സംബന്ധിച്ച ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്. തിരുവനന്തപുരം ആനയറയില്‍ കെ സ്വിഫ്റ്റ് ഹെഡ് കോര്ട്ടേഴ്സിന്റെയും സൂപ്പര്‍ ക്ലാസ് ബസ് ടെര്‍മിനലിന്റെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. പ്രതിഷേധവുമായി എത്തിയ ബിഎംഎസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കെഎസ്ആര്‍ടിസി പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായാണ് കെ സ്വിഫ്റ്റിന് തുടക്കമിട്ടത്. കെ സ്വിഫ്റ്റ് ഹെഡ്കോര്‍ട്ടേഴ്സും സൂപ്പര്‍ ക്ലാസ് ബസ് ടെര്‍മിനലും ആനയറയില്‍ പ്രവര്‍ത്തനമാരംഭിച്ചു. തൊഴിലാളി ക്ഷേമം മുന്നില്‍ കണ്ടും കെഎസ്ആര്‍ടിസിയെ ലാഭത്തിലേക്ക് കൊണ്ടുവരാനുമാണ് ശ്രമമെന്ന് മന്ത്രി.
സൂപ്പര്‍ ക്ലാസ് ബസ് ടെര്‍മിനലില്‍ നിന്നും പുറപ്പെടുന്ന ബസുകളിലെ യാത്രാക്കാര്ക്കാര്ക്ക് നഗരത്തിലെ തെരക്കില്പ്പെടാതെ സമയം ലാഭിക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നത്. വിമാനത്തിന്റെ സമയം അനുസരിച്ച് ദീര്‍ഘ ദൂര ബസുകള്‍ എയര്‍പോര്‍ട്ട് വഴി സര്‍വീസ് ക്രമീകരിക്കും.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആനയറയിലെ സൂപ്പര്‍ ക്ലാസ് ബസ് ടെര്‍മിനലിലേക്കും തിരിച്ചും ഫീഡര്‍ ബസ് സര്‍വീസുകള്‍ ക്രമീകരിക്കുന്നുണ്ട്. ജീവനക്കാര്‍ അന്ധമായ രാഷ്ട്രീയ ചിന്തമാറ്റണമെന്നും സ്വയം കുഴി തോണ്ടരുതെന്നും കെ സ്വിഫ്റ്റ് ലോഗോ പ്രകാശനം ചെയ്ത് മന്ത്രി കടകംപള്ളി സുരേന്ദന് പറഞ്ഞു
കേരളത്തിലെ ആദ്യ ശീതീകരിച്ച ബസ് ടെര്‍മിനല്‍ എന്ന നിലയിലാണ് ടെര്‍മിനല്‍ സജ്ജീകരിച്ചിരിക്കുന്നത്. പദ്ധതിക്കെതിരെ പ്രതിഷേധവുമായെത്തിയ ബിഎംഎസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയത് നീക്കി.
News from our Regional Network
RELATED NEWS
English summary: Concerns about K Swift are unfounded: Minister AK Sasindran