കാലവർഷക്കാലത്ത് ഇടുക്കി ഡാം തുറക്കേണ്ടി വരുമോ എന്ന ആശങ്ക ഒഴിയുന്നു ; ഇടുക്കി ഡാമിൽ ജലനിരപ്പ്‌ കുറവ്

Loading...

ഇടുകി: കാലവർഷക്കാലത്ത് ഇടുക്കി ഡാം തുറക്കേണ്ടി വരുമോ എന്ന ആശങ്ക ഇല്ല. കാലവർഷം പകുതിയായപ്പോൾ ഇടുക്കി ഡാമിൽ ജലനിരപ്പ് കുറവ്. 34 ശതമാനം മാത്രം വെള്ളമാണുള്ളത്.

ഇടമലയാർ, മാട്ടുപ്പെട്ടി, പമ്പ തുടങ്ങി പ്രധാന അണക്കെട്ടുകളിലും ജലനിരപ്പ് 30 ശതമാനത്തിന് താഴെയാണ്.

കേന്ദ്ര ജലകമ്മീഷന്‍റെ റൂൾ കർവ് അനുസരിച്ച് ഇപ്പോൾ ജലനിരപ്പ് 2,380 അടിയിൽ എത്തിയിരുന്നെങ്കിൽ ഇടുക്കി ഡാം തുറക്കേണ്ടിയിരുന്നു.

എന്നാൽ നിലവിൽ ഡാമിലെ ജലനിരപ്പ് 2,333 അടി മാത്രമാണ്. നിർദ്ദേശിച്ച റൂൾ കർവിനേക്കാൾ 47 അടി വെള്ളം കുറവ്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

രണ്ട് വർഷം മുമ്പ് ഇതേ സമയത്ത് ഓറഞ്ച് അലർട്ടിലായിരുന്നു ഇടുക്കി ഡാം. ജലനിരപ്പ് 2,995 അടി പിന്നിട്ടിരുന്നതിനാൽ ഏത് നിമിഷവും ഡാം തുറക്കേണ്ടി വരുമോ എന്നായിരുന്നു അന്ന് ആശങ്ക.

കാലവർഷത്തിന്‍റെ ആദ്യഘട്ടങ്ങളിൽ ഇതുപോലെ അണക്കെട്ടുകൾ നിറയുന്നത് ഒഴിവാക്കാനാണ് കേന്ദ്രജലമ്മീഷൻ പിന്നീട് റൂൾ കർവ് കൊണ്ടുവന്നത്.

മൂലമറ്റത്ത് നിന്നുള്ള വൈദ്യുതോൽപാദനം കൂട്ടിയതിനൊപ്പം മഴയിൽ കാര്യമായ കുറവുണ്ടായതാണ് ജലനിരപ്പ് ഉയരാത്തതിന് കാരണം.

44 ശതമാനം കുറവാണ് ഇടുക്കിയിൽ മാത്രം കാലവർഷത്തിൽ ഉണ്ടായിരിക്കുന്നത്.

ഇടമലയാർ അണക്കെട്ടിൽ 26 ഉം പമ്പയിൽ 24 ഉം മാട്ടുപ്പെട്ടി ഡാമിൽ 12 ശതമാനവും വെള്ളം മാത്രമാണുള്ളത്.

ഇനി പെട്ടെന്ന് മഴ കനത്താലും ഡാമുകളിലെ ജലനിരപ്പിൽ ആശങ്കപ്പെടേണ്ടതില്ല

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം