Categories
Thiruvananthapuram

തീരമേഖലക്ക് സമ​ഗ്ര പാക്കേജ് നടപ്പിലാക്കും ; ധനമന്ത്രി

തിരുവനന്തപുരം  :  തീരദേശത്തിന് കൈത്താങ്ങായി രണ്ടാം പിണറായി സർക്കാരിന്റെ ആദ്യബജറ്റ്.

തീരമേഖലക്ക് സമ​ഗ്ര പാക്കേജ് നടപ്പിലാക്കും.

അതുപോലെ തന്നെ ദീർഘകാല അടിസ്ഥാനത്തിൽ തീരസംരക്ഷണത്തിന് നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.

കേരളത്തിന്റെ തീരത്തുള്ള ദുർബലഭാ​ഗങ്ങളിൽ ഇതിനകം വ്യത്യസ്തമായ അളവുകളിൽ കടൽഭിത്തികൾ കൊണ്ടോ മറ്റ് മാർ​ഗങ്ങളിലൂടെയോ സം​രക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവ പലയിടത്തും ദുർബലമായ അവസ്ഥയിലാണ്.

അവ പുനർനിർമ്മിക്കണ്ടതുണ്ട്.

40 മുതൽ 75 കിലോമീറ്റർ വരെ തീരത്തുള്ള ഏറ്റവും ദുർബലമായ മിക്ക പ്രദേശങ്ങളിലും ട്രൈപോ‍ഡുകളും ഡയഫ്രം മതിലുകളും സംയോജിപ്പിച്ച് സംരക്ഷണത്തിനായി ഏറ്റെടുക്കും.

ഏറ്റവും ദുർബലമായ പ്രദേശങ്ങൾ അടിയന്തരമായി സം​രക്ഷിക്കപ്പെടുമ്പോൾ തീരപ്രദേശത്തിന്റെ ഘടനക്ക് ഏറ്റവും അനുയോജ്യമായ സാങ്കേതി മാർ​ഗങ്ങൾ കണ്ടെത്തുന്നതിന് ബാത്തിമെട്രിക്, ഹൈഡ്രോ​ഗ്രാഫിക് പഠനങ്ങൾ നടത്തും.

കേരള എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി, ഐഐടി ചെന്നൈ, ഐഐടി പാലക്കാട്, എഞ്ചിനീയറിംഗ് കോളേജുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ വൈദഗ്ധ്യം തീരദേശ സംരക്ഷണത്തിന് ഏറ്റവും അനുയോജ്യമായ തന്ത്രം ആവിഷ്കരിക്കുന്നതിന് ഉപ യോഗിക്കും.

ആന്‍റി സ്കവര്‍ ലെയറുള്ള ഇരട്ട ലെയേര്‍ഡ് ട്രൈപോഡുകള്‍, കണ്ടല്‍ക്കാടുകള്‍, ആന്‍റി സ്കവര്‍ ലെയറുള്ള ഡയഫ്രം മതിലുകള്‍, റോളിംഗ് ബാരിയര്‍ സിസ്റ്റം, ജിയോ കണ്ടെയിനറുകള്‍, ജിയോ ട്യൂബുകള്‍ എന്നിവ പോലുള്ള പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളുന്ന ഉചിതമായ സംയോജനമായാണ് തീരദേശ പരിരക്ഷണ നടപടികള്‍ രൂപകല്‍പന ചെയ്യുന്നത്.

ഡിസൈന്‍ അന്തിമമാകുന്നതിന് മുന്പ് പ്രാദേശിക പങ്കാളിത്തത്തോടെ വിപുലമായ സ്റ്റേക്ക് ഹോള്‍ഡര്‍ കണ്‍സള്‍ട്ടേഷനുകള്‍ നടത്തും.

ഇതിനായി പ്രാദേശിക സര്‍ക്കാരുകളുടെയും ഫിഷറീസ് വകുപ്പിന്‍റെയും സഹായത്തോടെ തീരദേശത്ത് പ്രവര്‍ത്തിക്കുന്ന സാമൂഹിക സംഘടനകളുടെ അഭിപ്രായങ്ങള്‍ ആരായും.

അഞ്ചുവർഷം കൊണ്ട് പൂർത്തീകരിക്കാൻ കഴിയുന്ന പദ്ധതിക്ക് 5300 കോടി രൂപയോളം ചെലവ് വരും. നിലവില്‍ ഏകദേശം 50 കിലോമീറ്ററോളം തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കിഫ്ബിയില്‍ നിന്നുള്ള സഹായത്തോടെ പുരോഗമിക്കുന്നു.

ലോകബാങ്ക്, നബാര്‍ഡ്, കിഫ്ബി തുടങ്ങിയ വിവിധ സ്രോതസ്സുകളിലൂടെ ഈ പദ്ധതിക്ക് സഹായം ലഭ്യമാക്കും.

ഏറ്റവും ദുർബലമായ പ്രദേശങ്ങൾ സംരക്ഷിക്കുന്നതിന് ആദ്യഘട്ടത്തിന് 1500 കോടി രൂപ വിഹിതം കിഫ്ബി നൽകും.

2021 ജൂലൈ മാസം ഈ പ്രവർത്തി ടെണ്ടർ ചെയ്യാൻ കഴിയും. നാലു വർഷം കൊണ്ട് ഈ പദ്ധതി പൂർത്തിയാക്കാൻ സാധിക്കും.

കോസ്റ്റൽ ഹൈവേ പദ്ധതിക്കായി മൊത്തം 6500 കോടി രൂപ ഇതിനകം കിഫ്ബിയിൽ നിന്ന് അനുവദിച്ചു കഴിഞ്ഞു.

രണ്ട് ചെറിയ റീച്ചുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

മൊത്തം 645.19 കിലോമീറ്ററ്‍ ദൈര്‍ഘ്യത്തില്‍ 54.71 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതികള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയിരിക്കുന്നത്.

ഡ്രോണ്‍ സര്‍വ്വേ മിക്കഭാഗങ്ങളിലും പൂര്‍ത്തിയായിക്കഴിഞ്ഞു.

ഈ പ്രൊജക്റ്റ് മുന്‍ഗണന അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും.

ഇതിനോടൊപ്പമുള്ള തീരദേശ ഹൈവേയില്‍ 25-30 കിലോമീറ്റര്‍ ഇടവേളകളില്‍ പരിസ്ഥിതി സൌഹൃദ സൌകര്യ കേന്ദ്രങ്ങളും സ്ഥാപിക്കും.

ആവശ്യമായ ഭൂമി വാങ്ങുന്നതിന് കിഫ്ബി അതിന്‍റെ ലാന്‍ഡ് അക്വിസിഷന്‍ പൂളില്‍ നിന്ന് ധനസഹായം ലഭ്യമാക്കും.

കഴിഞ്ഞ സർക്കാരിന്റെ കാലത്താരംഭിച്ച തീരദേശ സ്കൂളുകളുടെയും തീരദേശ മത്സ്യവിപണിയുടെയും നിർമ്മാണ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്നു.

ഈ പദ്ധതികൾ ഉൾപ്പെടെ ഏതാണ്ട് 11,000 വകാടി രൂപയുടെ വികസന പദ്ധതികൾ തീരദേശ മേഖലയിൽ വരുന്ന നാലു വർഷം കൊണ്ട് നടപ്പിലാക്കാൻ കഴിയും എന്ന് കരുതുന്നു.

തീരദേശ സംരക്ഷണ പദ്ധതി തീരദേശ ഹൈവേ പദ്ധതി, വേ സൈ് സൌകര്യ പദ്ധതി എന്നിവ അടങ്ങുന്ന വികസന പാക്കേജ് തീരദേശ മേഖലക്ക് വലിയ സാന്പത്തിക ഉത്തേജനം നല്‍കും.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Bathometric and hydrographic studies will be carried out to find the most suitable technologies for the structure of the coastal area when the most vulnerable areas are urgently protected.

NEWS ROUND UP