Categories
Kozhikode

ധർമജൻ ബോൾഗാട്ടിയെ സിപിഐഎം പ്രവർത്തകർ തടഞ്ഞുവെന്ന് പരാതി

കോഴിക്കോട് : ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയെ സിപിഐഎം പ്രവർത്തകർ തടഞ്ഞെന്ന് പരാതി. ഉണ്ണികുളം തേനാക്കുഴിയിൽ ബൂത്ത് സന്ദർശനം നടത്തുമ്പോഴാണ് ധർമജനെ തടഞ്ഞത്.

സ്ഥാനാർത്ഥി ബൂത്ത് സന്ദർശനം നടത്താൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാർഥി ധർമജനെ എതിർ സ്ഥാനാർത്ഥിയുടെ പ്രവർത്തകർ തടഞ്ഞത്. തുടർന്ന് ചെറിയ വാക്കുതർക്കം ഉണ്ടായെങ്കിലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ട് ധർമജനെ ബൂത്തിൽ പ്രവേശിപ്പിച്ചു.

രാവിലെ മുതൽ തന്നെ ബാലുശേരിയിലെ വിവിധ ബൂത്തുകൾ ധർമജൻ ബോൾഗാട്ടി സന്ദർശിക്കുന്നുണ്ട്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Complaint that UDF candidate from Balussery Dharmajan Bolgatti was stopped by CPI (M) activists

NEWS ROUND UP