Categories
Kozhikode

ആർഎംപി പ്രവർത്തകനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായി പരാതി.

കോഴിക്കോട്: ആർഎംപി പ്രവർത്തകനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായി പരാതി.

വടകര അഴിയൂർ സ്വദേശി അമിത് ചന്ദ്രനാണ് മാഹി  റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റത്.

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കാർ ഓടിച്ചത് സിപിഎം പ്രവർത്തകനായ മുഹമ്മദ് നിഷാദെന്ന് ആർഎംപി ആരോപിച്ചു.

അമിത് ചന്ദ്രന്‍ ഗുരുതര പരിക്കുകളുമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

ആക്രമണത്തിന് പിന്നിൽ വലിയ ഗൂഡാലോചനയുണ്ടെന്നും തെരഞ്ഞെടുപ്പ് സമയത്ത് പ്രവർത്തകനെ അപായപ്പെടുത്തി മുന്നിൽ കാണുന്ന തോൽവിയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് സിപിഎം നടത്തിയതെന്നും ആർഎംപി നേതാവ് എന്‍ വേണു ആരോപിച്ചു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Complaint that an RMP activist was killed in a car crash.

NEWS ROUND UP