Categories
Kozhikode

കോവിഡ് ട്രൂനാറ്റ് ടെസ്റ്റ്‌ ; അമിതവില ഈടാക്കുന്നതായി പരാതി

കോഴിക്കോട് : കോവിഡ് ട്രൂനാറ്റ് ടെസ്റ്റിന്റെ പേരിൽ അമിത വില ഈടാക്കുന്നതായി പരാതി. സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികളിൽ കോവിഡ് ട്രൂനാറ്റ് ടെസ്റ്റ്‌ ചെയ്യാനാണ് നിർദേശിക്കുന്നത്. ഈ ടെസ്റ്റിന് വൻ തുകയാണ് ആശുപത്രികളിൽ ഈടാക്കുന്നത്.

കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിൽ അഡ്മിറ്റായ തന്റെ പിതാവിന് ട്രൂനാറ്റ് എന്ന കോവിഡ് ടെസ്റ്റ് നിർദ്ദേശിച്ച് അതിന് വലിയ തുക ബിൽ കണ്ടപ്പോൾ കൂടെയുണ്ടായിരുന്ന മകൻ മുനീർ നൊച്ചാട് നടത്തിയ അന്വേഷണത്തിലാണ് വലിയ നിരക്ക് വ്യത്യാസം മനസ്സിലായത്.

ആന്റിജനും ആർ.ടി പി സി ആറും ചെയ്ത രോഗികൾ പോലും ഈ ടെസ്റ്റ് ചെയ്യാൻ നിർബന്ധിതരാവുന്നു.

കോവിഡിന്റെ ഏറ്റവും കൃത്യതയുളള റിസൾട്ട് നൽകുന്ന ആർ.ടി.പി.സി.ആറിന് പോലും അഞ്ഞൂറ് രൂപ ഈടാക്കുമ്പോൾ അതിൽ കുറവ് മാത്രം കൃത്യതയുളള ട്രൂനാറ്റ് ടെസ്റ്റിന് ആയിരത്തി അഞ്ഞൂറ് രൂപയാണ് ഈടാക്കുന്നത് .

കോഴിക്കോട് വിവിധ ഹോസ്പിറ്റലുകളിലും ലാബുകളിലും മുന്നൂറും അഞ്ഞൂറും രൂപ വാങ്ങിക്കുന്ന ടെസ്റ്റിന് അതിന്റെ അഞ്ഞൂറ് ശതമാനം അധികനിരക്കാണ് രോഗികളിൽ നിന്നും ഈടാക്കുന്നത്.

ആന്റിജൻ , ആർ.ടി.പി.സി.ആർ ടെസ്റ്റുകൾക്ക് കേരള സർക്കാർ നിരക്ക് നിയന്ത്രണം നടത്തിയപ്പോൾ പ്രത്യേകം പരാമർശിക്കാത്ത ടെസ്റ്റാണ് ഇതെന്ന പഴുതുപയോഗിച്ചാണ് ഈ അമിത നിരക്ക്.

കോഴിക്കോട് ഡെപ്യൂട്ടി കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും ഈ സംഭവം ചൂണ്ടി കാട്ടി പരാതി നൽകിയിട്ടുണ്ട്.

സാമ്പത്തികമായി രോഗികളെ ചൂഷണം ചെയ്യുന്ന ഈ പ്രവണതക്കെതിരെ നടപടി സ്വീകരിക്കണമെന്നും മറ്റു കോവിഡ് ടെസ്റ്റ് നിരക്കുകളുടെ ഏകീകരണം പോലെ ഈ ടെസ്റ്റിനും ഏകീകരണ നിരക്ക് കൊണ്ടുവരാൻ ആരോഗ്യമന്ത്രിയും കേരള സർക്കാരും തയ്യാറാവണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.

സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ഹൈക്കോടതിയിൽ ഹരജി സമർപ്പിക്കാനുളള ശ്രമത്തിലാണ്.

ആയിരക്കണക്കിന് രോഗികളെ ബാധിക്കുന്ന ഈ വിഷയം യുവജന പ്രസ്ഥാനങ്ങൾ ഏറ്റെടുക്കണമെന്നും പരാതിക്കാരന്‍ അഭ്യർത്ഥിച്ചു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: covid Trunat Test‌; Complaint of overcharging

NEWS ROUND UP