ട്രെയിൻ വൈകിയാൽ നഷ്ടപരിഹാരം; പേരുദോഷം മാറ്റാൻ റെയിൽവേ

Loading...

ഇന്ത്യൻ റെയിൽവേ ചില റൂട്ടുകളിൽ ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയാണ് ഓടുന്നത്. ഇതുമൂലമുള്ള പേരുദോഷം സ്വകാര്യവൽക്കരിച്ച ട്രെയിനുകളിലൂടെ മാറ്റാൻ ഒരുങ്ങുകയാണ് റെയിൽവേ
ന്യൂഡൽഹി: ട്രെയിൻ വൈകിയോടിയാൽ നഷ്ടപരിഹാരം നൽകാൻ റെയിൽവേ. ഒരു മണിക്കൂർ വൈകിയാൽ 100 രൂപയും രണ്ടുമണിക്കൂറിലേറെ വൈകിയാൽ 200 രൂപയും ഓരോ യാത്രക്കാരനും നഷ്ടപരിഹാരമായി നൽകും. സ്വകാര്യവൽക്കരിച്ച ട്രെയിൻ സർവീസുകളിലാണ് യാത്രക്കാർക്ക് നഷ്ടപരിഹാരം ലഭിക്കുക.

തുടക്കത്തിൽ ഡൽഹി-ലഖ്നൌ തേജസ് എക്സ്പ്രസിലെ യാത്രക്കാർക്കാൻ നഷ്ടപരിഹാരം നൽകുക. ഈ സർവീസ് ഏറ്റെടുത്ത ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ(ഐആർസിടിസി) ആണ് യാത്രക്കാർക്കുള്ള നഷ്ടപരിഹാരം നൽകുന്നത്. ഇന്ത്യൻ റെയിൽവേ ചില റൂട്ടുകളിൽ ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയാണ് ഓടുന്നത്. ഇതുമൂലമുള്ള പേരുദോഷം സ്വകാര്യവൽക്കരിച്ച ട്രെയിനുകളിലൂടെ മാറ്റാൻ ഒരുങ്ങുകയാണ് റെയിൽവേ.
ഒട്ടേറെ സവിശേഷതകളാണ് സ്വകാര്യ തേജസ് ട്രെയിനുകളിലുള്ളത്. യാത്രക്കാർക്ക് 25 ലക്ഷം രൂപയുടെ സൌജന്യ ഇൻഷുറൻസ് നൽകുന്നുണ്ട്. ഒരു ലക്ഷം രൂപയുടെ കവർച്ച ഇൻഷുറൻസ് ഉൾപ്പടെയാണിത്. വെൻഡിങ് മെഷീനുകൾ വഴി ട്രെയിനിൽ ചായയും കാപ്പിയും ഒപ്പം ശുദ്ധജലവും സൌജന്യമായി നൽകും. വിമാനത്തിലെ ഭക്ഷണം വിതരണം മാതൃകയാക്കി ട്രോളിയിലാണ് തേജസ് ട്രെയിനിലും യാത്രക്കാർക്ക് ഭക്ഷണം നൽകുക.

Loading...