തൊണ്ടവേദനയുമായി ആശുപത്രിയിലെത്തിയ യുവാവിന്റെ അന്നനാളത്തില്‍ കമ്പി

Loading...

തിരുവനന്തപുരം: കഴിക്കുന്ന ഭക്ഷണത്തിന്റെ കൂടെ വായക്കുള്ളില്‍ക്കടന്ന് അന്നനാളത്തിനു മുകളിലെത്തിയ ഇരുമ്ബു കമ്പി പുറത്തെടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ് സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ നേരിയ കമ്പി പുറത്തെടുത്തത്.

തൊണ്ടവേദനയുമായി ആശുപത്രിയിലെത്തിയതാരുന്നു മുപ്പതുകാരനായ യുവാവ്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഇ എന്‍ ടി വിഭാഗത്തില്‍ ഇദ്ദേഹം തൊണ്ട പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്നുള്ള സിടി സ്‌കാന്‍ പരിശോധനക്കിടയില്‍ കമ്പി അന്നനാളത്തില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തി.

ശ്വാസക്കുഴലിനു പുറകില്‍ അന്നനാളത്തിനോടുചേര്‍ന്നാണ് ചെറിയ ലോഹക്കഷണം ഉണ്ടായിരുന്നത്. അതിനിടെ എന്‍ഡോസ്‌കോപ്പ് ഉള്ളില്‍ക്കടത്തി പരിശോധന നടത്തിയെങ്കിലും കമ്പി ക്കഷണം കാണാന്‍ സാധിച്ചില്ല.

ഒടുവില്‍ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചു. തത്സമയം എക്സ് റേ വഴി കാണാന്‍ സാധിക്കുന്ന സി ആം ഇമേജ് ഇന്റന്‍സിഫയര്‍ ഉപയോഗിച്ചുനടന്ന ശസ്ത്രക്രിയയില്‍ കമ്പി ക്കഷണം പുറത്തെടുത്തു. തലയിലേക്ക് പോകുന്ന ഞരമ്ബുകളുടെയും അന്നനാളത്തിന്റെയും ഇടയിലാണ് കമ്പി കുരുങ്ങിക്കിടന്നത്.

കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. ഷഫീഖ്, ഇ എന്‍ ടി വിഭാഗത്തിലെ ഡോ. വേണുഗോപാല്‍, ഡോ. ഷൈജി, ഡോ. മെറിന്‍, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. മധുസൂദനന്‍, സ്റ്റാഫ് നഴ്‌സ് ദിവ്യ എന്‍ ദത്തന്‍ എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായി.

നേരത്തേയും ഇതുപോലെയുള്ള അന്യവസ്തുക്കള്‍ നെഞ്ച് തുറന്ന് എടുക്കേണ്ടിവന്നിട്ടുണ്ടെന്ന് കാര്‍ഡിയോ തൊറാസിക് വിഭാഗം മേധാവി ഡോ. അബ്ദുള്‍ റഷീദ് പറഞ്ഞു.

കരുതലോടെ ഭക്ഷണം കഴിച്ചില്ലെങ്കില്‍ അബദ്ധത്തില്‍ ഉള്ളില്‍ കടക്കുന്ന അന്യവസ്തുക്കള്‍ പുറത്തെടുത്താല്‍പ്പോലും അന്നനാളത്തില്‍ മുറിവുപറ്റിയാല്‍ നീരും പഴുപ്പും നെഞ്ചിലേക്കിറങ്ങി മീഡിയാസ്‌റ്റൈനൈറ്റിസ് എന്ന മാരകമായ അവസ്ഥ ഉണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു.

ഫിക്‌സഡ് അല്ലാത്ത വെപ്പുപല്ല് ശ്രദ്ധിച്ചില്ലെങ്കില്‍ അന്നനാളത്തില്‍ പോകാനും സാധ്യതയുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം