കോയമ്പത്തൂര്‍ അപകടം ; മരിച്ച മുഴുവന്‍ പേരെയും തിരച്ചറിഞ്ഞു

Loading...

കോയമ്പത്തൂരിനടുത്ത് അവിനാശിയിൽ ദേശീയപാതയിൽ കെഎസ്ആർടിസി ബസ്സ് കണ്ടെയ്‍നർ ലോറിയിലിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. മരിച്ചവരെല്ലാം മലയാളികളാണ്.

കർണാടകയിൽ സ്ഥിരതാമസമാക്കിയ രണ്ട് മലയാളികളും, എറണാകുളം, തൃശ്ശൂർ, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ നിന്നുള്ളവരുമാണ് മരിച്ചത്. മരിച്ചവരിൽ അഞ്ച് പേർ സ്ത്രീകളാണ്.

മരിച്ചവരുടെ പേര് വിവരങ്ങളും, അവർ ഇരുന്ന സീറ്റ് നമ്പറുമടക്കം

1. ഗിരീഷ് (43) – പുല്ലുവഴി, പെരുമ്പാവൂർ, എറണാകുളം – കെഎസ്ആർടിസി ഡ്രൈവർ കം കണ്ടക്ടർ
2. ബൈജു (37) – അറക്കുന്നം, വെളിങ്ങാടി, എറണാകുളം – കെഎസ്ആർടിസി ഡ്രൈവർ കം കണ്ടക്ടർ
3. ഇഗ്നി റാഫേൽ (39) – അപ്പാടൻ ഹൗസ്, ഒല്ലൂർ, തൃശ്ശൂർ (സീറ്റ് നമ്പർ 28)
4. കിരൺകുമാർ (33) – s/o ബസമ്മ, തുംകൂർ. കർണാടകയിൽ സ്ഥിരതാമസമാക്കിയ മലയാളി (സീറ്റ് നമ്പർ 17)
5. ഹനീഷ് (25) – തൃശ്ശൂർ – (സീറ്റ് നമ്പർ 21)
6. ശിവകുമാർ (35) – മംഗലാംകുന്ന്, ഒറ്റപ്പാലം, പാലക്കാട് – (സീറ്റ് നമ്പർ 26)
7. ജിസ്‍മോൻ ഷാജു (24) – കിടങ്ങൻ ഹൗസ്, തുറവൂർ, ആലപ്പുഴ (സീറ്റ് നമ്പർ 22)
8. നസീഫ് മുഹമ്മദ് അലി (24) s/o മുഹമ്മദ് അലി – അണ്ടത്തോട് – തൃശ്ശൂർ (സീറ്റ് നമ്പർ 5)
9. ഐശ്വര്യ (24) – ഇടപ്പള്ളി, എറണാകുളം – (സീറ്റ് നമ്പർ 1)
10. ഗോപിക ഗോകുൽ (23) – തൃപ്പൂണിത്തുറ, എറണാകുളം (സീറ്റ് നമ്പർ 2)
11. റോഷാന ജോൺ – ശാന്തി കോളനി, പാലക്കാട് (സീറ്റ് നമ്പർ അറിയില്ല)
12. എംസി മാത്യു (W/O ജോൺ) – പാലക്കാട് (സീറ്റ് നമ്പർ 6)
13. രാഗേഷ് (35) – തിരുവേഗപ്പുറ, പാലക്കാട് – (സീറ്റ് നമ്പർ 9)
14. മാനസി മണികണ്ഠൻ (25) – മലയാളിയാണ്, കർണാടകയിലെ ബെൽഗാമിൽ സ്ഥിരതാമസം – (സീറ്റ് നമ്പർ 18)
15. അനു കെ വി – ഇയ്യൽ, തൃശ്ശൂർ – (സീറ്റ് നമ്പർ 25)
16. ജോഫി പോൾ (33) – തൃശ്ശൂർ – (സീറ്റ് നമ്പർ 11)
17. ശിവശങ്കർ പി (30) – എറണാകുളം – (സീറ്റ് നമ്പർ 32)
18. സനൂപ് – കാനം, പയ്യന്നൂർ – (സീറ്റ് നമ്പർ 14)
19. യേശുദാസ് (30 വയസ്സ്) (സ്വദേശം വ്യക്തമല്ല)

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം