നിർമ്മലയെ കൊന്ന് കുഴിച്ച് മൂടിയതിന്റെ കാരണം വെളിപ്പെടുത്തി പാചകക്കാരൻ കുഞ്ഞി മുഹമ്മദ്

Loading...

തലശ്ശേരി : തലശ്ശേരി ചാലിൽ സ്വദേശിയായ പാചക തൊഴിലാളി സ്ത്രീയെ സഹപ്രവർത്തകൻ തലക്കടിച്ച് കൊലപ്പെടുത്തി .ചാലിൽ മാക്കോച്ചൻ വീട്ടിൽ നിർമ്മല (56) യെയാണ് കൊലപ്പെടുത്തിയത്.

സംഭവവുമായ് ബന്ധപ്പെട്ട് കുഞ്ഞിപ്പള്ളി സ്വദേശി കുഞ്ഞിമുഹമ്മദിനെ തലശ്ശേരി പോലീസ് അറസ്റ്റു ചെയ്തു. അഴിയൂർ ചുങ്കത്ത് വിവാഹ സൽക്കാരത്തിന് ഭക്ഷണം പാചകം ചെയ്യാൻ വേണ്ടി കഴിഞ്ഞ ശനിയാഴ്ചയാണ് നിർമല വീട്ടിൽ നിന്ന് പോയത്.

ഞായറാഴ്ച വൈകിട്ട് തിരിച്ചെത്തുമെന്ന് പറഞ്ഞെങ്കിലും വീട്ടിലെത്താതിനെ തുടർന്ന് ബന്ധുക്കൾ തലശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് പാചക തൊഴിലാളിയായ മുഹമ്മദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്.

സ്ത്രീയുടെ കഴുത്തിലെ സ്വർണ്ണമാലയും കമ്മലുമുൾപ്പെടെ ഏഴ് പവൻ സ്വർണ്ണാഭരണങ്ങൾ മുഹമ്മദ് കൈക്കലാക്കാൻ വേണ്ടിയാന്ന് കൊല നടത്തിയതെന്നാന്ന് പ്രതി പോലീസിന് മൊഴി നല്കി. .ഈ സ്വർണ്ണാഭരണങ്ങൾ ബാങ്കിൽ പണയം വെച്ചതായി കണ്ടെത്തി.

മൃതദേഹം ചോമ്പാല പോലീസ് സ്റ്റേഷൻ പരിധിയിൽ കുഴിച്ച് മൂടിയെന്നാണ് പ്രതി പോലീസിന് നൽകിയ കുറ്റ സമ്മത മൊഴി. തുടർന്ന് പോലീസ് സംഘം പ്രതിയുമായെത്തിമൃതദേഹം കണ്ടെത്തി.തലശ്ശേരി ഡിവൈഎസ്പി കെ.ബി.വേണുഗോപാൽ, സി.ഐ.കെ.സനൽകുമാർ, എസ്.ഐ ബിനു മോഹനൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം