സോഷ്യൽ മീഡിയയിലെ വ്യാജവാർത്തകൾ തടയും- മുഖ്യമന്ത്രി

Loading...

തിരുവനന്തപുരം : കോവിഡ് രോഗവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജവാർത്തകൾ വർധിച്ചതായും ഇത് കർശനമായി തടയാൻ പൊലീസിന് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കാസർക്കോട് ചില മാധ്യമ പ്രവർത്തകർക്ക് രോഗ സാധ്യതയുള്ളതായി വിവരമുണ്ട്. രണ്ട് പേരുടെ ബന്ധുക്കൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് മാധ്യമ സമൂഹം കനത്ത ജാഗ്രത പുലർത്തണം.

പൊതുപ്രവർത്തകർ സന്നദ്ധ സേവകരായി ജനങ്ങൾക്കിടയിൽ ഓടി നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആരും വൈറസ് ഭീക്ഷണിക്ക് അതീതരല്ല എന്ന കാര്യം ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഏഴ് ജില്ലകള്‍ ഹോട്ട്സ്പോട്ടുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം, പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട്, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളാണ് തീവ്രബാധിത വിഭാഗത്തില്‍പ്പെട്ടത്.

ഏഴ് ജില്ലകള്‍ തീവ്രബാധിത പ്രദേശമായി മാറിയതോടെ ഇവിടങ്ങളില്‍ കൂടുതല്‍ നിരീക്ഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് കൊല്ലത്ത് 27 കാരിയായ ഗർഭിണിക്കും നാല് ദിവസത്തെ ഇടവേളയിൽ കോഴിക്കോട്ട് വീണ്ടും ഒരാൾക്കും കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൂടുതൽ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേരളത്തില്‍ 21 പേര്‍ക്ക് കൂടി കോ​വി​ഡ് 19 സ്ഥിരികരിച്ചു. ഇതോടെ കോവിഡ് ബാധികരുടെ എണ്ണം 256  ആയി. ഇരുപത്തി ഒന്നില്‍ എട്ടുപേര്‍ കാസര്ഗോഡ് ജില്ലക്കാരാണ്.

അഞ്ചുപേര്‍ ഇടുക്കി ജില്ലക്കാരാണ്. കൊല്ലത്ത് രണ്ടുപേര്‍ക്കും പത്തനംതിട്ട , തൃശൂര്‍ , കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ , തിരുവനന്തപുരം എന്നീ ജില്ലകളില്‍ ഒരാള്‍ക്ക് വീതവും ആണ് കോവിഡ് സ്ഥിരികരിച്ചത്.145 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം