രോഗ വ്യാപന കാലത്ത് വർഗീയ വിളവെടുപ്പിന് ആരും തുനിഞ്ഞ് ഇറങ്ങേണ്ട മുഖ്യമന്ത്രി

Loading...

തിരുവനന്തപുരം: കോവിഡ് രോഗ വ്യാപന കാലത്ത് വർഗീയ വിളവെടുപ്പിന് ആരും തുനിഞ്ഞ് ഇറങ്ങേണ്ടയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തബ് ലീഗ് സമ്മേളനത്തെ പ്രത്യേക ഭയപ്പാടോടെ കാണേണ്ട.

എന്നാൽ പ്രത്യേക ഉദ്ദേശത്തോടെ ചിലർ പ്രചാരണം നടത്തുന്നുണ്ട്. സോഷ്യൽ മീഡിയ വഴി നടത്തുന്ന വ്യാജ പ്രചാർണങ്ങൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. കാസർക്കോട് മെഡിക്കൽ കോളേജ് 4 ദിവസത്തിനകം കോവിഡ് ആശുപത്രിയാക്കും.

ആരോഗ്യ പ്രവർത്തകർക്ക് രാജ്യ നൽകിയ ഇൻഷ്യൂറൻസ് പരിരക്ഷ റേഷൻ വ്യാപാരികൾക്കും പൊലീസിനും പെയിൻ ആൻ്റ് പാലിയേറ്റീവ് പ്രവർത്തകർക്കും പാചകവാതക വിതരണം നടത്തുന്നവർക്കും ഏർപ്പെടുത്തണം. ഇക്കാര്യം കേന്ദ്ര ഗവർമെൻ്റിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം