‘പുഴുക്കട്ട’ നിറഞ്ഞ് റേഷനരി; ഭക്ഷ്യയോഗ്യമല്ലെന്ന് സിവില്‍ സപ്ലൈസ് വകുപ്പ്

Loading...

കോട്ടയം: റേഷന്‍കടകളില്‍ വിതരണത്തിന് എത്തിച്ചത് ഭക്ഷ്യയോഗ്യമല്ലാത്ത അരി. അരിയില്‍ വ്യാപകമായ ‘പുഴുക്കട്ട’ കണ്ടെത്തി. വര്‍ഷങ്ങളായി കെട്ടിക്കിടന്ന അരി കാലടിയിലെ സ്വകാര്യമില്ലുകളാണ് റേഷന്‍ കടകളിലെത്തിച്ചത്.

സിവില്‍ സപ്ലൈസ് വകുപ്പ് ഗുണമേന്മ വിഭാഗത്തിന്റെ പരിശോധനയില്‍ ഈ അരി ഭക്ഷ്യ യോഗ്യമല്ലെന്നു കണ്ടെത്തി.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

തുടര്‍ന്ന് പരാതിയുണ്ടായ റേഷന്‍കടകളില്‍ വിതരണം ചെയ്ത മുഴുവന്‍ അരിയും തിരിച്ചെടുക്കാന്‍ മില്ലുകാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. മില്ലുകളിലും ഗോഡൗണുകളിലും കെട്ടിക്കിടന്ന അരിയാണ് വിതരണം ചെയ്തതെന്നും ആരോപണമുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം