സിവിൽ പോലീസ് ഓഫീസർ ഫിസിക്കൽ ടെസ്റ്റിനെതിരെ ഉദ്യോഗാർത്ഥികൾ രംഗത്ത്; മുഖ്യമന്ത്രിക്ക് പരാതി നൽകി.

Loading...

കോഴിക്കോട് :സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്ക് പി എസ് സി നടത്തിയ ഫിസിക്കൽ ടെസ്റ്റ്നെതിരെ പരാതി.
ഏപ്രിൽ 12ന് രാവിലെ വയനാട് മുട്ടിൽ ഡബ്ലു എം ഒ  കോളേജിൽ നടന്ന കെ എ പി ഫോര്‍ ടെസ്റ്റ് എതിരെയാണ് ഉദ്യോഗാർത്ഥികൾ പി എസ് സി ക്കും  മുഖ്യമന്ത്രിക്കും പരാതി നൽകിയത്.

തലേദിവസം പെയ്ത മഴയും മഞ്ഞും കാരണം ഉണ്ടായ ഗ്രൗണ്ടിന്‍റെ  ശോചനീയാവസ്ഥ കാരണം ടെസ്റ്റിൽ മികച്ച രീതിയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല എന്നാണ് പരാതി.
ഓട്ടം പിഴച്ചു ,ലോങ്ജംപിൽ തുടർച്ചയായ ഫൗളുകൾ ക്രിക്കറ്റ് ബോൾ ത്രോ ,ഷോട്ട് പുട്ട് എന്നീ  ഇനങ്ങളിൽ നനഞ്ഞ പന്ത് കയ്യിൽ നിന്നും വഴുതി എന്നീക്കാരണങ്ങൾകൊണ്ട് ഉദ്യോഗാർത്ഥികളുടെ ആത്മവിശ്വാസം തകരുകയും ടെസ്റ്റിൽ നിന്ന് പുറത്താക്കപ്പെടുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

ടെസ്റ്റിന് മുൻപ് തന്നെ പരാതിപ്പെട്ടിരുന്നു എങ്കിലും നടപടി ഉണ്ടായില്ലെന്നും പരാതിയിൽ പറയുന്നു രണ്ടുവർഷത്തോളം കഠിനാധ്വാനം ചെയ്ത ഉദ്യോഗാർത്ഥികളുടെ ജീവിതമാണ് ഇരുട്ടിൽ ആയതെന്നും അതുകൊണ്ട് ഫിസിക്കൽ ഫിറ്റ്നസ് തെളിയിക്കാൻ ഒരു അവസരം കൂടി നൽകണമെന്നും ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നു.

 

 

 

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം