പൗരത്വനിയമം; നടപ്പാക്കിയത് ഗാന്ധിജിയുടെ സ്വപ്നമെന്ന്  രാഷ്ട്രപതി, പ്രതിഷേധിച്ച് പ്രതിപക്ഷം

Loading...

ദില്ലി: ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം പാര്‍ലമെന്‍റില്‍ നടന്നു.

കേന്ദ്രസര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങള്‍ വിശദീകരിച്ചും പൗരത്വനിയമം, അയോധ്യ, മുത്തലാഖ് എന്നീ വിവാദവിഷയങ്ങള്‍ പരാമര്‍ശിച്ചുമാണ് രാഷ്ട്രപതി നയപ്രഖ്യാപനം പ്രസംഗം നടത്തിയത്.

സമ്മേളനത്തിന് തൊട്ടുമുന്‍പായി മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി നരേന്ദ്രമോദി ബജറ്റ് സമ്മേളനത്തില്‍ പാര്‍ലമെന്‍റ് സാമ്പത്തിക വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്ന് പറഞ്ഞു.

നയപ്രഖ്യാപന പ്രസംഗത്തിനിടയില്‍ പൗരത്വ നിയമത്തെക്കുറിച്ച് രാഷ്ട്രപതി നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ലമെന്‍റില്‍ ബഹളത്തിന് കാരണമായി.

പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്കും സിഖുക്കാര്‍ക്കും ഇന്ത്യയിലേക്ക് വരാം എന്ന മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ച രാഷ്ട്രപതി പൗരത്വനിയമം കൊണ്ടു വരുന്നതിലൂടെ രാഷ്ട്രപതിയുടെ സ്വപ്നം സര്‍ക്കാര്‍ യഥാര്‍ത്ഥ്യമാക്കിയെന്ന് പറഞ്ഞു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

രാഷ്ട്രപതി ഈ ഭാഗം വായിച്ചു തീരും മുന്‍പേ ഭരണപക്ഷം ഡെസ്കില്‍ അടിച്ചു കൊണ്ട് ആഹ്ളാദം പ്രകടിപ്പിച്ചു.

ഭരണപക്ഷത്തിന്‍റെ ആഹ്ളാദപ്രകടനം അഞ്ച് മിനിറ്റോളം നീണ്ടതോടെ  വികെ ശ്രീകണ്ഠന്‍, ടിഎന്‍ പ്രതാപന്‍ എന്നീ കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധവുമായി എഴുന്നേറ്റു. എന്നാല്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ ഈ ഘട്ടത്തിലും മൗനം പുലര്‍ത്തി.

സിഎഎ പിന്‍വലിക്കുക എന്നീ മുദ്രാവാക്യം ഉയര്‍ത്തി രണ്ട് മിനിറ്റോളം പ്രതിഷേധിച്ച ശേഷം പ്രതിപക്ഷ എംപിമാര്‍ ഇരുന്നെങ്കിലും ഇതോടെ കുറഞ്ഞു വന്ന ഡെസ്‍കില്‍ അടി ശക്തമാക്കി ഭരണപക്ഷം പ്രതികരിച്ചു.

കേന്ദ്രമന്ത്രി രാംദാസ് അതുല്‍വാലെ അടക്കമുള്ള നേതാക്കള്‍ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ എഴുന്നേറ്റ് നിന്നു സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ നരേന്ദ്രമോദിയുടെ നിര്‍ദേശപ്രകാരം പാര്‍ലമെന്‍ററികാര്യമന്ത്രി പ്രഹ്ളാദ് ജോഷി അതു തടഞ്ഞു.

നേരത്തെ പാര്‍ലമെന്‍റ സമ്മേളനം തുടങ്ങും മുന്‍പ് മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്‍റിന്‍റെ ഈ സമ്മേളനത്തില്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ ഉയര്‍ന്നുവരണമെന്ന് അഭിപ്രായപ്പെട്ടു.

ഈ സമ്മേളനകാലം രാജ്യത്തിന്‍റെ സാമ്പത്തിക വിഷയങ്ങളിലാവും ശ്രദ്ധയൂന്നുക. സാമ്പത്തിക വിഷയങ്ങളിൽ രണ്ട് സഭകളിലും ക്രിയാത്മക ചർച്ച ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം കേള്‍ക്കാനെത്തിയ പ്രതിപക്ഷ എംപിമാര്‍ പിന്‍നിരയിലേക്ക് മാറിയിരുന്നത് ശ്രദ്ധേയമായി.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് തുടങ്ങിയവരാണ് സീറ്റുകള്‍ മാറി പിന്നിലോട്ട് ഇരുന്നത്.

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അതേസമയം പാര്‍ലമെന്‍റിന്‍റെ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം