പൗരത്വ ഭേദഗതി: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മഹാ റാലികള്‍

Loading...

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭരണഘടന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മഹാ റാലി നടത്താന്‍ തീരുമാനം. ആദ്യ റാലി ഈ മാസം പത്തിന്​ എറണാകുളം മറൈന്‍ ഡ്രൈവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്​ഘാടനം ചെയ്യും. പ്രൊഫ. എം.കെ സാനു ആധ്യക്ഷം വഹിക്കും.

12 ന്​ കോഴിക്കോട്​ കടപ്പുറത്താണ്​ രണ്ടാമത്തെ റാലി. ​സമസ്​ത ജനറല്‍ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്​ലിയാര്‍ ആധ്യക്ഷം വഹിക്കും. 13ന്​ കണ്ണൂര്‍, 14ന്​ തൃശ്ശൂര്‍, 15ന്​ കൊല്ലം, 16ന്​ മലപ്പുറം എന്നിങ്ങനെയാണ്​ റാലിയുടെ തിയ്യതികള്‍.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ചെറു സംഘങ്ങളായി വന്ന്​ മഹാ റാലിയില്‍ അണിചേരുന്ന രിതിയിലാണ്​ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്​. പൗരത്വ ഭേദഗതിക്കെതിരെ ബംഗാളില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ സമാനമായ റാലികള്‍ നടന്നു വരുന്നുണ്ട്​.

Dailyhunt

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം