നിര്‍ദേശം മറികടന്ന് ശവസംസ്‌കാരച്ചടങ്ങ് ; പള്ളിവികാരി അറസ്റ്റില്‍

Loading...

അടൂര്‍: സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച്‌ പള്ളിയിലെ ശവസംസ്‌കാര ചടങ്ങില്‍ ആളുകളെ പങ്കെടുപ്പിച്ചതിന് പള്ളി വികാരി അറസ്റ്റില്‍. അടൂര്‍ തുവയൂരില്‍ സെന്റ് പീറ്റേഴ്‌സ് പള്ളി വികാരി റെജി യോഹന്നാനാണ് അറസ്റ്റിലായത്. പള്ളിക്കമ്മിറ്റി സെക്രട്ടറി, ട്രെസ്റ്റി എന്നിവരെയും അറസ്റ്റ് ചെയ്തു.

ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു പള്ളിയില്‍ ശവസംസ്‌കാര ശുശ്രൂഷ നടന്നത്. ചടങ്ങില്‍ പള്ളി ഭാരവാഹികള്‍ ഉള്‍പ്പടെ അമ്ബതില്‍ അധികം ആളുകള്‍ പങ്കെടുത്തതായി ബോധ്യമായ സാഹചര്യത്തിലായിരുന്നു പോലീസ് നടപടി.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പള്ളിക്കമ്മിറ്റി സെക്രട്ടറി മാത്യു, ട്രസ്റ്റി സുരാജ് എന്നിവരെയും അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ഇവരടക്കം അടക്കം അമ്ബത് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

പത്തനംതിട്ട ജില്ലയില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച 130 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നിരവധി വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം