ഇന്ത്യക്കാരനെ വംശീയമായി അധിക്ഷേപിച്ച ചൈനീസ് വംശജന് സിംഗപ്പൂരില്‍ ജയില്‍ ശിക്ഷയും പിഴയും

Loading...

സിങ്കപ്പൂര്‍: ഇന്ത്യക്കാരനെ വംശീയമായി അധിക്ഷേപിച്ച ചൈനീസ് വംശജന് സിംഗപ്പൂരില്‍ ജയില്‍ ശിക്ഷയും പിഴയും. 47കാരനായ വില്യം ആവ് ചിന്‍ ചായ് ആണ് ഇന്ത്യന്‍ വംശജനായ രാമചന്ദ്രന്‍ ഉമാപതിയെന്നയാളെ മോശം വാക്കുകള്‍ ഉപയോഗിച്ച് വംശീയമായി അധിക്ഷേപിച്ചത്. ചായ്ക്ക് ഒരാഴ്ച്ച തടവും 1000 സിംഗപ്പൂര്‍ ഡോളര്‍ പിഴയുമാണ് സിംഗപ്പൂര്‍ കോടതി വിധിച്ചിരിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് ചാംഗി എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 2-വില്‍ വച്ച് 33 കാരനായ രാമചന്ദ്രന്‍ ലിഫ്റ്റില്‍ കയറാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഇത് മൊബൈലില്‍ ചിത്രീകരിച്ച രാമചന്ദ്രന്‍ സിംഗപ്പൂര്‍ പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചതിനുശേഷം സ്റ്റേഷനിലെത്തി പരാതിയും നല്‍കി. തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് തെളിവുകള്‍ ശേഖരിക്കുകയും ചായ്‌യെ അറസ്റ്റുചെയ്ത് കോടതിക്ക് മുന്നില്‍ ഹാജരാക്കുകയുമായിരുന്നു.

Loading...