ചൈനയെ ഭീതിയിലാഴ്ത്തി വീണ്ടും കോ​വി​ഡ് ; പുതുതായി 34 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Loading...

ചൈനയില്‍ പുതുതായി 34 കൊവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഏപ്രില്‍ 28ന് ശേഷം ആദ്യമായാണ് ചൈനയില്‍ ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായി കരുതുന്ന വുഹാനിലും ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ചവരില്‍ 20 പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. രോഗം സ്ഥിരീകരിച്ച 14 പേരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നു. ഇന്നലെ ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷനാണ് വാര്‍ത്താ പുറത്ത് വിട്ടത്.

കഴിഞ്ഞ വ്യാഴാഴ്ച രാജ്യത്തെ എല്ലാ പ്രദേശങ്ങളെയും ലോ റിസ്‌ക് പ്രദേശങ്ങളായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. മെയ് ഏഴ് ഷുലാനില്‍ ഒരു സ്ത്രീക്ക് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 11 പേര്‍ക്കു കൂടി കൊവിഡ് 19 രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം