ഇന്ത്യയിലേക്ക് ആയുധങ്ങള്‍ അയക്കാന്‍ ഡ്രോൺ നല്‍കിയത് ചൈന ?

Loading...

ചണ്ഡിഗഡ്:പഞ്ചാബിലെ തരൺ തരൺ ജില്ലയിൽ അതിർത്തിക്കപ്പുറത്ത് നിന്ന് ആയുധങ്ങളും കള്ളനോട്ടും എത്തിച്ചിരുന്ന പൈലറ്റില്ലാ വിമാനം (ഡ്രോൺ) പൊലീസ് പിടിച്ചു. മറ്റൊരു ഡ്രോൺ ഒരു ഗോഡൗണിനുള്ളിൽ പകുതി കത്തിയ നിലയിലും കണ്ടെത്തി. ജിപിഎസ് ഘടിപ്പിച്ച ഈ ഡ്രോണുകൾ 10 കിലോഗ്രാം ഭാരം വഹിക്കാൻ ശേഷിയുള്ളവയാണ്.ഇന്ത്യയിലേക്ക് ആയുധങ്ങള്‍ അയക്കാന്‍ ചൈന നിര്‍മിച്ചു നല്‍കിയ ഡ്രോൺ ആണ് ഉപയോഗിച്ചത് .ഇതില്‍ നിന്നും ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ക്ക്‌ പാകിസ്ഥാനൊപ്പം ചൈനയും സഹായം നല്‍കുന്നുണ്ടെന്ന് സംശയി ക്കെണ്ടിയിരിക്കുന്നു

ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്സ് (കെഇസെഡ്എഫ്) എന്ന ഭീകര സംഘടനയിൽ പെട്ട 4 പേരെ പഞ്ചാബ് പൊലീസ് കഴിഞ്ഞ ഞായറാഴ്ച പിടികൂടിയിരുന്നു.
ഇവരെ ചോദ്യംചെയ്തപ്പോൾ അതിർത്തിക്കപ്പുറത്തു നിന്ന് ജിപിഎസ് ഘടിപ്പിച്ച ഡ്രോണുകളിൽ ആയുധങ്ങളും കള്ളപ്പണവും എത്തിക്കുന്നതായി വിവരം ലഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഡ്രോണുകൾ പിടിച്ചത്. 5 എകെ 47 റൈഫിളുകൾ, വെടിയുണ്ടകൾ, 4 ചൈനീസ് പിസ്റ്റളുകൾ, 9 കൈബോംബുകൾ, 5 സാറ്റലൈറ്റ് ഫോണുകൾ, 2 മൊബൈൽ ഫോണുകൾ, 2 വയർലെസ് സെറ്റുകൾ 10 ലക്ഷം രൂപയുടെ വ്യാജ കറൻസി എന്നിവയും കണ്ടെടുത്തു.

8 തവണ ഡ്രോണുകൾ ആയുധങ്ങളും കള്ളപ്പണവും എത്തിച്ചതായാണ് വിവരം. കശ്മീരിലും മറ്റും ഭീകരപ്രവർത്തനത്തിനായാണ് ഇതെന്ന് പൊലീസ് പറഞ്ഞു
ചബാലിലെ ഒരു അരി മില്ലിൽ നിന്നാണ് പകുതി കത്തിയ ഡ്രോൺ കണ്ടെത്തിയത്. തരൺ തരണിലെ ഭൂസ് ഗ്രാമത്തിൽ ആയുധങ്ങളും മറ്റും എത്തിച്ച് മടങ്ങുമ്പോൾ തകരാറിലായ ഡ്രോൺ അത് അയച്ചവർ നിർദേശിച്ചതനുസരിച്ച് വയലിൽ നിന്ന് വീണ്ടെടുത്ത് കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജിപിഎസ് ആന്റിനയും കണ്ടെടുത്തിട്ടുണ്ട്.
ഗുരുദ്വാരാ ബാബ ബുദ്ധ സാഹിബിന് സമീപം കനാലിൽ ഉപേക്ഷിച്ച നിലയിൽ ഈ ഡ്രോണിന്റെ ചില ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്.  കെഇസെഡ്എഫ് ഭീകരരെ പിടികൂടിയ കേസ് ദേശീയ അന്വേഷണ ഏജൻസിക്കു കൈമാറാൻ പഞ്ചാബ് പൊലീസ് തീരുമാനിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം