സ്വപ്നക്കൊപ്പം മക്കളും ; ബംഗളൂരുവിൽ എത്തിയത് വിവാദമാകുന്നു

Loading...

കൊച്ചി : സ്വർണക്കടത്ത് കേസിൽ എൻഐഎ പ്രതിചേർത്ത സ്വപ്ന സുരേഷിനും സന്ദീപിനും ഒപ്പം സ്വപ്നയുടെ ഭർത്താവും മക്കളും കസ്റ്റഡിയിൽ. ഇവരെ നാളെ കൊച്ചിയിൽ എത്തിക്കും.

കടുത്ത കോവിഡ് ലോക്ക് ഡൗൺ നിലനിൽക്കുന്ന തിരുവനന്തപുരത്ത് നിന്ന് ഇവർ എങ്ങിനെ ബംഗളൂരുവിൽ എത്തിയെന്ന ചോദ്യവും ഉയരുന്നു. ഇന്നു രാത്രി തന്നെ ഇവരെ ബംഗളുരു മജിസ്ത്രേട്ടിന് മുമ്പാകെ ഹാജറാക്കും. സന്ദീപ് സഹോദരനെ വിളിച്ചഫോൺ കോളാണ് ഇവരെ കുടുക്കിയത്.

ജൂലൈ 5നാണ് ഇന്ത്യയിലാദ്യമായി ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തിയെന്ന വാർത്ത പുറത്തുവരുന്നത്. സ്വർണം ഒളിപ്പിച്ച് കടത്തിയത് യുഎഇ കോൺസുലേറ്റിലേക്കുള്ള പാഴ്‌സലിലാണ്.

സ്റ്റീൽ പൈപ്പുകൾക്കുള്ളിലാണ് സ്വർണം ഉണ്ടായിരുന്നത്. പല ബോക്‌സുകളിലായി സ്വർണം എത്തിയത് ദുബൈയിൽ നിന്നാണ്. കസ്റ്റംസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

ഇതുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റ് പിആർഒ സരിത്തിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെ സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രക ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷാണെന്ന വിവരം പുറത്തുവരികയായിരുന്നു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം