പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു;99കാരന്‍ പിടിയില്‍

ചെന്നൈ:പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 99കാരന്‍ പിടിയില്‍. ചെന്നൈയിലാണ് ഞെട്ടിക്കുന്ന സംഭവം. റിട്ട.സ്‌കൂള്‍ പ്രിന്‍സിപ്പാളും ഭൂവുടമയുമായ 99ഉകാരന്‍ ശനിയാഴ്ചയാണ് പൊലീസ് പിടിയിലായത്.

പെണ്‍കുട്ടിയുടെ കുടുംബം ഇയാളുടെ വാടക വീട്ടില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി താമസിച്ചുവരികയായിരുന്നു. അടുത്തിടെ പെണ്‍കുട്ടി ശാരീരികാസ്വസ്ഥ്യം പ്രകടിപ്പിക്കാറുണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇവരുടെ വീടിനടുത്ത് തന്നെ താമസിക്കുന്ന ഇയാള്‍ പീഡിപ്പിച്ചതായി കുട്ടി തന്നെ പോലീസിനു മൊഴി നല്‍കി.

രക്ഷിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു.

സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് വിരമിച്ച ഇയാള്‍ വീടിനോട് ചേര്‍ന്ന് അഞ്ച് വീടുകള്‍ നിര്‍മ്മിച്ച് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. അഞ്ച് പെണ്‍മക്കളും രണ്ട് ആണ്‍മക്കളും കൊച്ചുമക്കളുമടക്കം വലിയ കുടുംബമാണ് ഇയാളുടേത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം