കഠിനാധ്വാനത്തിന്റെ ഫലപ്രാപ്തി ലഭിക്കും ;ശാസ്ത്രജ്ഞരുടെ അര്‍പ്പണബോധം പ്രശംസനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Loading...

ചന്ദ്രയാന്‍ രണ്ടിന് പിന്നില്‍ പ്രവത്തിച്ച ശാസ്ത്രജ്ഞരുടെ അര്‍പ്പണബോധം പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോഴുണ്ടായ പ്രയാസങ്ങള്‍ അവര്‍ തരണം ചെയ്യുമെന്നും അവരുടെ കഠിനാധ്വാനത്തിന്റെ ഫലപ്രാപ്തി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു .ദൗത്യം തിളങ്ങുന്ന വിജയത്തിലെത്തിക്കാന്‍ അവര്‍ക്ക് കഴിയും. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനും കൂടുതല്‍ ഉയരങ്ങളിലേക്കെത്താനും എല്ലാ ആശംസകളും നേരുന്നതായും പിണറായി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.ചന്ദ്രയാന്‍ രണ്ടിലെ ലാന്‍ഡര്‍ ലക്ഷ്യം കാണാത്ത സംഭവത്തെ തുടര്‍ന്നാണ് അദ്ദേഹം ഇക്കാര്യം ഫേസ്ബുക്കില്‍ കുറിച്ചത് .

Loading...