Categories
Kozhikode

മേനക്കോത്ത് അഹമ്മദ് മൗലവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

കോഴിക്കോട് : നാദാപുരം ഖാസിയും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗവുമായ മേനക്കോത്ത് അഹമ്മദ് മൗലവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

മാനവ സൗഹൃദത്തിൻ്റെ ചന്ദനകുടം ഇനി ഒരു ഓർമ, നാല് പതിറ്റാണ്ട് കാലത്തോളം ചരിത്രപ്രസിദ്ധമായ നാദാപുരം പള്ളിയുടെ കർമഭടൻ മേനക്കോത്ത് അഹമ്മദ് മൗലവിയുടെ വേർപാട് നാദാപുരത്തെ പൊതുമണ്ഡലത്തിന് കനത്ത നഷ്ടമായി.

ഏറെ ബഹുമാന്യനും മത സൗഹൃദം പുലരാൻ എന്നും തല്പരനുമായിരുന്നു അഹമ്മദ് മൗലവിയെന്ന് ഇ കെ വിജയൻ എം എൽ എ അനുസ്മരിച്ചു.

നാദാപുരത്തിൻ്റെ സൗഹൃദാന്തരീക്ഷം കാത്ത് സൂക്ഷിക്കുന്നതിൽ നാദാപുരം വലിയ പള്ളി ഖാദിയാർ വലിയ പങ്ക് വഹിച്ചതായി വി.പി കുഞ്ഞികൃഷ്ണൻ അനുസ്മരിച്ചു.

നാദാപുരത്തിന്റെ സൗമ്യസാന്നിധ്യമായി നിറഞ്ഞു നിന്ന നാദാപുരം ഖാളി മേനക്കോത്ത് അഹമ്മദ് മുസ്ല്യാരുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി കോൺഗ്രസ് നേതാവ് സി വി കുഞ്ഞികൃഷ്ണൻ അനുശോചന കുറിപ്പിൽ പറഞ്ഞു.

നേരിട്ട പ്രതി സന്ധികളിലൊന്നും പതറാതെ മറ്റുള്ളവർക്ക് മാതൃകയായി ജീവിച്ച നാദാപുരത്തിന്റെ സൗമ്യ മുഖമായിരുന്നു ഖാളിയെന്നും സി വി പറഞ്ഞു.

നാദാപുരം വലിയ പള്ളി ഖാസിയും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗവുമായിരുന്നു മേനക്കോത്ത് അഹമ്മദ് മൗലവി .

ജംഇയ്യത്തുൽ ഉലമ ജില്ലാ ട്രഷറർ, കേരള സുന്നീ ജമാഅത്ത് സ്റ്റേറ്റ് വൈസ് പ്രസിഡണ്ട്, എസ് വൈ എഫ് കേന്ദ്ര സമിതി അംഗം, ജാമിഅ: ഫലാഹിയ്യ മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡണ്ട്, അരൂർ ദാറുൽ ഖൈർ, മഞ്ചേരി ദാറുസ്സുന്ന ഇസ്ലാമിക കേന്ദ്രം, നാദാപുരം ശംസുൽ ഉലമാ കീഴന ഓർ സ്മാരകകേന്ദ്രം എന്നിവയുടെ ഉപദേശക സമിതി അംഗം പുളിക്കൂൽ തൻവീറുൽ ഈമാൻ മദ്രസ കമ്മിറ്റി പ്രസിഡണ്ട് തുടങ്ങിയ പദവികൾ വഹിച്ചു.

നിരവധി മദ്രസ കമ്മിറ്റികളുടെ ഉപദേശകസമിതി അംഗമാണ്.

40 വർഷമായി നാദാപുരം ഖാസിയായി സേവനമനുഷ്ഠിക്കുന്നു.

നാദാപുരത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു നാദാപുരം എം വൈ എം യത്തീംഖാന, ടി ഐ എം കമ്മിറ്റി, ഐഡിയൽ ഇസ്ലാമിക് സൊസൈറ്റി എന്നിവയുടെ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്.

വടകര താലൂക്ക് ജംഇയ്യത്തുൽ ഖുളാത്തിൻറെ പ്രസിഡണ്ടായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Chief Minister Pinarayi Vijayan offered condolences on the death of Nadapuram Khasi and Kerala State Jamiyyathul Ulema Central Committee member Menakoth Ahmed Moulavi.

NEWS ROUND UP