കോഴിക്കോട്: വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിൽ വിപ്ലവകരമായ വികസനമാണ് നടപ്പായത്. ഇതിന്റെ ഭാഗമായി എല്ലാ പൊതു വിദ്യാലയങ്ങളിലും സ്മാർട് ക്ലാസ് റൂമുള്ള ആദ്യ സംസ്ഥാനമായി കേരളം.
ആദ്യഘട്ടത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് കൈറ്റിന്റെ നേതൃത്വത്തില്‍ എട്ട് മുതല്‍ 12 വരെ ക്ലാസുകളിലെ 45,000 ക്ലാസ് മുറികളാണ് ഹൈടെക്കാക്കി മാറ്റിയത്.
ഒപ്പം ലിറ്റില്‍ കൈറ്റ്സ് ഐ.ടി. ക്ലബുകളും തുടങ്ങി. പ്രൈമറി, അപ്പര്‍ പ്രൈമറി സ്കൂളുകളില്‍ 11,275 ഹൈടെക് ലാബുകളും സജ്ജമാക്കി.
ജില്ലയിലെ പരിപാടികളിൽ തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ, ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ തുടങ്ങിയവർ വീഡിയോ കോൺഫറൻസ് വഴി പങ്കെടുത്തു. കോഴിക്കോട് ജില്ലയിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ 4509 ക്ലാസ് മുറികള്‍ ആണ് ഹൈടെക് ആക്കി മാറ്റിയത്.
ഇതിനു പുറമെ 420 യു.പി സ്കൂളുകളും 712 എല്‍. പി സ്കൂളുകളും ഹൈടെക് ആക്കി മാറ്റിയിട്ടുണ്ട്. 6069 ലാപ്ടോപ്പ്, 2592 പ്രോജെക്ടറുകള്‍, എല്ലാ വിദ്യാലയങ്ങളിലും ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ഷന് . ഓരോ ഡി.എസ്.എല്‍.ആര് ക്യാമറയും എല്‍.ഇ.ഡി ടിവിയും, ആവശ്യത്തിനുള്ള വെബ് ക്യാമറ, പ്രിന്ററുകള്‍ എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്.
കിഫ്ബി ഫണ്ടിനു പുറമേ എം.പി, എം.എല്‍.എ ഫണ്ടുകളും ഇതിനായി വിനിയോഗിച്ചു. ഹൈടെക്ക് ഉപകരണങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിനായി അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിവിധ ഘട്ടങ്ങളിലായി പരിശീലനങ്ങള്‍ നല്കി. ആവശ്യമുള്ള ഇ- കണ്ടന്റുകള്‍ ഉള്ള സമഗ്ര എന്ന പോര്‍ട്ടലും കൈറ്റിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയിട്ടുണ്ട്. മുഴുവന്‍ ഗവണ്മെന്റ്, എയ്ഡഡ് സ്കൂളുകളെയും ഹൈടെക് ആക്കി മാറ്റിയിട്ടുണ്ട്.
ഓരോ നിയോജകമണ്ഡലങ്ങളിലെയും തെരഞ്ഞെടുത്ത സ്കൂളില്‍ മണ്ഡലതല പരിപാടികള്‍ നടന്നു. ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ ജി.വി.എച്ച്.എസ്.എസ് ഫറോക്ക്, കോഴിക്കോട് നോര്‍ത്ത്- ജി.എച്ച്.എസ്.എസ് കാരപ്പറമ്പ്, കോഴിക്കോട് സൗത്ത്- ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, എലത്തൂര്‍- സേതുറാം എ.എല്‍.പി സ്കൂള്‍, കുന്നമംഗലം- കുന്നമംഗലം എച്ച്.എസ്.എസ്, തിരുവമ്പാടി- ജി.എച്ച്. എസ്.എസ് നീലേശ്വരം, കൊടുവള്ളി-ജി. എല്‍.പി സ്കൂള്‍ തലപ്പെരുമണ്ണ, പേരാമ്പ്ര- കുളത്തുവയല്‍ എച്ച്.എസ്.എസ്, കൊയിലാണ്ടി-ജി. വി.എച്ച്. എസ്. എസ് കൊയിലാണ്ടി , കുറ്റ്യാടി-ജി. എല്‍.പി. എസ് ചേരാപുരം, വടകര- ഗവണ്മെന്റ് സാണ്സ്ക്രിറ്റ് എച്ച്.എസ്. എസ് വടകര, ബാലുശ്ശേരി- ജി. എച്ച്.എസ്. എസ് കൊക്കല്ലുര്, നാദാപുരം- ഇരിങ്ങണ്ണൂര്‍ എച്.എസ്.എസ് എന്നിവിടങ്ങളില്‍ മണ്ഡലതല പരിപാടികൾ നടത്തി.
എംഎൽഎമാരായ എ പ്രദീപ് കുമാർ, പുരുഷൻ കടലുണ്ടി, ഇ.കെ വിജയൻ, കെ ദാസൻ, ജോർജ് എം തോമസ്, കാരാട്ട് റസാഖ്, ഡോ.എം.കെ മുനീർ, പാറക്കൽ അബ്ദുള്ള, പി ടി എ റഹീം, സി.കെ നാണു, വി.കെ.സി മമ്മദ് കോയ തുടങ്ങിയവർ മണ്ഡലതല പരിപാടികളിൽ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാകളക്ടര്‍ സാംബശിവ റാവു, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി മിനി, എസ്. എസ്.കെ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ.എ.കെ. അബ്ദുള്‍ ഹക്കീം , പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോര്‍ഡിനേറ്റര്‍ ബി.മധു തുടങ്ങിയവര്‍ വിവിധ വിദ്യാലയങ്ങളിലെ പരിപാടികളില്‍ പങ്കെടുത്തു.
News from our Regional Network
RELATED NEWS
English summary: Chief Minister Pinarayi Vijayan made India's first fully digital announcement in the field of education