നല്ല നാടന്‍ കോഴി വരട്ടിയത് എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം…………

നമ്മള്‍ മലയാളികള്‍ സസ്യാഹാരത്തേക്കള്‍ ഇഷ്ട്ടപ്പെടുന്നത് മാംസാഹാരമാണ്.അതില്‍ തന്നെ ചിക്കന്‍ ഇഷ്ട്ടപെടാത്തവരായി ആരും ഇല്ല.നല്ല നാടന്‍ കോഴി വരട്ടിയത് എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം…………

ചേരുവകള്‍:

• ചിക്കന്‍ – ഒരു കിലോ
• സവാള – ഒന്നര
• മഞ്ഞള്‍ പൊടി – 1 ടീസ്പൂണ്‍
• മുളക് പൊടി – ഒന്നര ടേബിള്‍ സ്പൂണ്‍
• മല്ലിപ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍
• കുരുമുളകു പൊടി – 1/2 ടേബിള്‍ സ്പൂണ്‍
• ഗരം മസാല – ഒരു ടേബിള്‍ സ്പൂണ്‍
• പെരുംജീരകം – 1/2 ടേബിള്‍ സ്പൂണ്‍
• കറിവേപ്പില – രണ്ട് തണ്ട്
• പച്ചമുളക് – 2
• തക്കാളി – 1 വലുത്
• ഇഞ്ചി – ഒരു ചെറിയ കഷ്ണം
• വെളുത്തുള്ളി – 7 അല്ലി
• കടുക് മല്ലി ഇല – ആവശ്യത്തിന്
• വെളിച്ചെണ്ണ, ഉപ്പ്– പാകത്തിന്

പാചകം ചെയ്യുന്ന വിധം

1. ചിക്കന്‍ ചെറിയ കഷണങ്ങളാക്കിയതിനു ശേഷം കഴുകി വൃത്തിയാക്കി കുറച്ചു മഞ്ഞള്‍പൊടിയും ഉപ്പും കുറച്ചു ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും കുറച്ചു മുളക് പൊടിയും ചേര്‍ത്തു അര മണിക്കൂര്‍ വെയ്ക്കുക.
2. ഇനി ഒരു പാനില്‍ ആവശ്യത്തിനു എണ്ണ ഒഴിച്ച് ചിക്കന്‍ അധികം മൊരിയാതെ വറത്തെടുക്കുക.നന്നായി ഫ്രൈ ആകരുത്.
3. ഒരു പാനില്‍ ചിക്കന്‍ വറത്ത വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പിലയും കടുകും താളിച്ചു ബാക്കിയുള്ള ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും ഉള്ളിയും പച്ചമുളകും അരിഞ്ഞതും ചേര്‍ത്തു വഴറ്റുക.
4. നന്നായി വഴറ്റിയതിനു ശേഷം ഇതിലേക്ക് മഞ്ഞള്‍പൊടിയും മുളക് പൊടിയും മല്ലിപൊടിയും ചേര്‍ത്തു മൂപ്പിചെടുക്കുക.തക്കാളി അരിഞ്ഞത് വഴറ്റുക.ആവശ്യത്തിനു ഉപ്പ് ചേര്‍ക്കുക.
5. തക്കാളി നന്നായി വഴന്നു എണ്ണ തെളിഞ്ഞാല്‍ ഗരം മസാലയും പെരുംജീരകവും ചേര്‍ത്തു മൂപ്പിയ്ക്കുക.ഇതിലേക്ക് ചിക്കനും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിച്ച് ചെറുതീയില്‍ പത്തു മിനിറ്റ് അടച്ചു വെയ്ക്കുക..അതിനു ശേഷം ഒന്ന് കൂടി ഇളക്കി ചേര്‍ത്തു തീയണയ്ക്കുക .ചിക്കന്‍ വരട്ടിയത് തയ്യാര്‍…………..
6. മല്ലിയില വിതറിയോ കറിവേപ്പില വറത്തിട്ടോ അലങ്കരിയ്ക്കാം.

വാല്‍ക്കഷണം : മുളക് പൊടി ചേര്‍ക്കാതെ കുരുമുളക് മാത്രം ചേര്‍ത്താലും നല്ലതാണ്. കുരുമുളകിന്റെ അളവു കൂട്ടണം എന്ന് മാത്രം,അവരവരുടെ ഇഷ്ടം അനുസരിച്ചു എരിവു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം . ചിക്കന്‍ വറക്കുമ്പോള്‍ ഉപ്പ് ചേര്‍ക്കുന്നത് കൊണ്ട് മസാല തയ്യാറാക്കുമ്പോള്‍ ആവശ്യത്തിനു മാത്രം ചേര്‍ക്കാന്‍ ശ്രദ്ധിയ്ക്കുക. ചിക്കന്‍ വറത്ത എണ്ണയില്‍ തന്നെ മസാലക്കൂട്ട് വഴട്ടുന്നതാണ് നല്ലത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം