ട്രെയ്‌ലർ സിനിമയ്ക്ക് മാത്രമല്ല പുസ്തകങ്ങൾക്കും ആവാം; ചേതൻ ഭഗത്തിന്റെ പുതിയ പുസ്തകത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു

വെബ് ഡെസ്ക്

Loading...

ലോക ഭാഷകളിൽ ഇറങ്ങുന്ന ചലച്ചിത്രങ്ങളുടെ ട്രെയ്‌ലറും പ്രമോ വീഡിയോയുമൊക്കെ പ്രേക്ഷകർക്ക് സുപരിചിതമാണ്. വിശേഷിച്ചും നവ മാധ്യമങ്ങളുടെ ഈ കാലത്ത്. എന്നാൽ ലോക സാഹിത്യത്തിൽ ഓരോ ദിനവും ശ്രദ്ധേയവും അല്ലാത്തതുമായ അനേകം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. സിനിമകൾ പോലെ തന്നെ പുസ്തകങ്ങൾക്കും പ്രമോ വീഡിയോയുടെ ആവശ്യമുണ്ടോ ? ഉണ്ടെന്നാണ് പ്രശസ്ത എഴുത്തുകാരൻ ചേതന്‍ ഭഗത് കരുതുന്നത്.

ലോകമെങ്ങും നിരവധി വായനക്കാരുള്ള എഴുത്തുകാരനാണ് അദ്ദേഹം. തന്റെ പുതിയ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുമ്പോൾ അതിന്റെ പ്രചാരണം ഈ എഴുത്തുകാരൻ നടത്തുന്നത് അധികമാരും പരീക്ഷിക്കാത്ത സിനിമ സ്റ്റൈൽ പ്രമോ വീഡിയോയിലൂടെയാണ്. വായനയുടെ ലോകത്തെ ഈ പരീക്ഷണം ഒരു പക്ഷെ പ്രസാധക കമ്പനികളെല്ലാം ഏറ്റുപിടിച്ചേക്കാം.

Image result for chetan bhagat

‘ദി ഗേള്‍ ഇന്‍ റൂം 105: ആന്‍ അണ്‍ലൗ സ്‌റ്റോറി’ (The Girl in Room 105: An Unlove Story) എന്ന ബുക്കിന്റെ പ്രമോയാണ് സിനിമ സ്‌റ്റൈലില്‍ ചേതന്‍ ഭഗത് പുറത്തിറക്കിയത്. ഒക്ടോബറില്‍ പ്രസീദ്ധീകരിക്കുന്ന ബുക്കിന്റെ കാര്യങ്ങള്‍ ഫെയ്‌സ്ബുക്ക് ലൈവ് സ്ട്രീമിലൂടെ ചേതന്‍ അറിയിച്ചിരുന്നു.

യഥാസ്ഥിതിക കുടുംബത്തില്‍ നിന്നുള്ള കേശവ് രാജ്പുരോഹിത് കശ്മീരി മുസ്ലീം കുടുംബത്തില്‍ നിന്നുള്ള തന്റെ മുന്‍ കാമുകി സാറാ ലോനിനെ കാണാന്‍ പോയപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ ത്രില്ലര്‍ രൂപത്തില്‍ അവതരിപ്പിക്കുകയാണ്.

‘ഇത് ഒരു മൂവി സ്‌റ്റൈല്‍ പ്രമോ ആണ്. നിലവില്‍ പുസ്തകങ്ങള്‍ക്ക് ഇത്തരം പ്രമോ പതിവില്ല. ഞാന്‍ വീണ്ടും വീണ്ടും ജനങ്ങളോട് പറയാന്‍ ശ്രമിക്കുന്നത്- എന്താണ് സംഭവിക്കുന്നത് എന്ന് അറിയാന്‍ നിങ്ങള്‍ ബുക്ക് വായിക്കൂ.’ എന്നാണ് ചേതന്‍  പറയുന്നത്.

മോഹിത് സൂരിയാണ് പ്രമോ സംവിധാനം ചെയ്തത്. ചേതന്റെ ഹാഫ് ഗേള്‍ഫ്രണ്ട് ബോളിവുഡില്‍ എത്തിച്ചതും മോഹിത് സൂരിയാണ്. ഒന്‍പതോളം ബുക്കുകള്‍ പ്രസിദ്ധീകരിച്ച ചേതന്റെ എല്ലാ ബുക്കുകളും മികച്ച പ്രതികരണങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.

Loading...