Categories
കേരളം

ന്യായത്തിന് വേണ്ടി ശബ്ദമുയർത്തിയതിനാണ് ബീനയെ സർക്കാർ മാറ്റിയത്- ചെന്നിത്തല

തിരുവനന്തപുരം: മാണിസാറിനോടുള്ള സിപിഎമ്മിന്റെ അപരാധങ്ങളുടെ നീണ്ട പട്ടികയിലെ ഒടുവിലത്തെ അധ്യായമാണ് നിയമസഭ കയ്യാങ്കളി കേസിൽ സര്‍ക്കാര്‍ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ബീനയെ മാറ്റിയതെന്ന് രമേശ്‌ ചെന്നിത്തല.

കേസ് പിൻവലിക്കാനുള്ള സർക്കാർ ഉത്തരവിനെ ബീന പിന്തുണച്ചില്ലെന്ന പ്രതികളായ സിപിഎം നേതാക്കളുടെ പരാതിയെ തുടർന്നാണ് കയ്യാങ്കളിക്കേസിൽ അവരെ മാറ്റിയത്.

മാണി സാറിന്റെ 2015-ലെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്തുന്നതിനിടെയുണ്ടായ കയ്യാങ്കളിയിൽ രണ്ടരലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചവരെ സംരക്ഷിക്കുന്നതിന്റെ തുടർച്ചയായി മാത്രമേ ഇതിനെ കാണാൻ കഴിയുവെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

ന്യായത്തിന് വേണ്ടി ശബ്ദമുയർത്തിയതിനാണ് ബീനയെ സർക്കാർ മാറ്റിയത്. ജനാധിപത്യവിരുദ്ധതയ്ക്ക് പുറമേ സ്വേച്ഛാധിപത്യത്തിന്റെ ലക്ഷണങ്ങളാണ് ഇവിടെ പ്രകടമാകുന്നതെന്നും തന്റെ ഫേസ് ബുക്ക്‌ പേജിലൂടെ അദ്ദേഹം പ്രതികരിച്ചു.

കൃത്യനിർവഹണം സർക്കാർ തടസ്സപ്പെടുത്തുന്നത് ഇതാദ്യമായിട്ടല്ല എന്നതും ശ്രദ്ധേയമാണ്. ഇതിനെ പ്രതിപക്ഷം ശക്തമായി അപലപിക്കുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Ramesh Chennithala has said that the transfer of Beena, the Deputy Director of Prosecution in the Assembly, is the latest chapter in the CPM's long list of crimes against Manisar.

They were transferred following a complaint by CPM leaders that Beena did not support the government's order to withdraw the case.

NEWS ROUND UP