സിപിഎം ഓഫീസുകള്‍ ബലാത്സംഗ കേന്ദ്രങ്ങളായി മാറിയെന്ന് ചെന്നിത്തല

Loading...

കാസര്‍കോട്: സിപിഎം ഓഫീസുകള്‍ ബലാത്സംഗ കേന്ദ്രങ്ങളായി മാറിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ സ്ത്രീ സുരക്ഷ ഇപ്പോള്‍ അപകടത്തിലാണെന്നും ചെന്നിത്തല പറഞ്ഞു. പാലക്കാട് ചെര്‍പ്പുള്ളശ്ശേരിയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ വച്ച് യുവതി പീഡിപ്പിക്കപ്പെട്ടെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷനേതാവിന്‍റെ പരാമര്‍ശം.

യുഡിഎഫിന്‍റെ സീറ്റ് കുറയ്ക്കാന്‍ എല്‍ഡിഎഫും ബിജെപിയും ചേര്‍ന്ന് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതിന്‍റെ ഭാഗമായാണ് കോലീബി സഖ്യമെന്ന കോടിയേരിയുടെ പ്രസ്താവന. അരി ആഹാരം കഴിക്കുന്നവര്‍ ഇത് വിശ്വസിക്കില്ല. മോദിയെ താഴെയിറക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത് ഇതില്‍ എങ്ങനെയാണ് ബിജെപി യുഡിഎഫിന് വോട്ട് ചെയ്യുകയെന്നും ചെന്നിത്തല ചോദിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍റെ തെര‍ഞ്ഞെടുപ്പ് കണ്‍വന്‍ഷനായി കാസര്‍കോട് എത്തിയതായിരുന്നു ചെന്നിത്തല.

 

 

ഒരു വെടിക്ക് രണ്ട് പക്ഷി.വടകരയിൽ ബി.ജെ.പി തന്ത്രം എന്ത് ? ആകാംക്ഷയോടെ നോക്കി കാണുകയാണ് കേരളം…………………

വീഡിയോ കാണാം 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം