Categories
headlines

ആശങ്കമാറാതെ  ചെന്നൈ സൂപ്പർ കിംഗ്സ് ; ഒരംഗത്തിന് കൂടി കൊവിഡ്

ചെന്നൈ സൂപ്പർ കിംഗ്സിലെ ഒരംഗത്തിന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഋതുരാജ് ഗെയ്കവാദിന്റെ പരിശോധനഫലമാണ് പോസിറ്റീവായത്.

ഇതോടെ കൊവിഡ് സ്ഥിരീകരിച്ച താരങ്ങളുടെ എണ്ണം രണ്ടായി. നേരത്തെ ദീപക് ചാഹറിന്റെ പരിശോധന ഫലവും പോസിറ്റീവായിരുന്നു. താരം അടുത്ത 14 ദിവസം ഐസൊലേനിലായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ശേഷം 24 മണിക്കൂറിനിടെ താരത്തെ രണ്ടു കൊവിഡ് ടെസ്റ്റുകള്‍ക്കു വിധേയനാക്കും.

IPL 2020: One Chennai Super Kings Player, 12 Support Staff Members Test  Coronavirus Positive | IPL 13 | Cricket News

അവയുടെ ഫലം നെഗറ്റീവായാല്‍ മാത്രമേ ഗെയ്കവാദിന് ടീമിനൊപ്പം ചേരാന്‍ കഴിയുകയുള്ളൂ.

ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച ഭാവി താരങ്ങളിൽ ഒരാളായിട്ടാണ് ഗെയ്കവാദ് അറിയപ്പെടുന്നത്.  21 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളും 54 ലിസ്റ്റ് എ മല്‍സരങ്ങളും 28 ടി20കളും ഗെയ്ക്വാദ് ഇതിനകം കളിച്ചു കഴിഞ്ഞു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

മൂന്നിലും 30നു മുകളിലാണ് താരത്തിന്റെ ബാറ്റിങ് ശരാശരി. 135.31 സ്‌ട്രൈക്ക് റേറ്റും ഗെയ്കവാദിനുണ്ട്.

IPL 2020: India cricketer among several CSK members to test positive for  Covid-19 - cricket - Hindustan Times

നേരത്തെ സിഎസ്കെയുടെ വൈസ് ക്യാപ്റ്റനായ സുരേഷ് റെയ്ന ടീം ക്യാംപ് വിട്ടിരുന്നു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് റെയ്ന നാട്ടിലേക്ക് മടങ്ങുന്നത്.

IPL 2020 In UAE: COVID-19 Strikes Chennai Super Kings, Is It Curtains For  Indian Premier League?

താരം ഈ സീസണിൽ ടീമിനൊപ്പം ഉണ്ടാവില്ലെന്ന് സിഇഒ കാശി വിശ്വനാഥൻ അറിയിച്ചിരുന്നു. എന്നാൽ ടീം ക്യാംപിൽ വ്യാപകമായി കൊവിഡ് വ്യാപിച്ചതോടെയാണ് താരം ടീം വിട്ടതെന്ന് പരക്കെ സംസാരമുണ്ട്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP