പഴം കൊണ്ടുള്ള ഉന്നക്ക കഴിച്ച് മടുത്തെങ്കില്‍ ചെമ്മീന്‍ ഉന്നക്ക എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം

Loading...

പഴം കൊണ്ടുള്ള ഉന്നക്ക കഴിച്ച് മടുത്തെങ്കില്‍ ചെമ്മീന്‍ കൊണ്ടും ഉന്നക്ക ഉണ്ടാക്കാം. എങ്ങനെയെന്ന് നോക്കാം……………..

ചേരുവകള്‍:

ചെമ്മീന്‍ നുറുക്കിയത് – ഒരുകപ്പ്

ഇഞ്ചി നുറുക്കിയത് – ഒരു ടീസ്പൂണ്‍

വെളുത്തുള്ളി നുറുക്കിയത് – രണ്ട് ടീസ്പൂണ്‍

മല്ലിപ്പൊടി – ഒരു ടീസ്പൂണ്‍

മുളകുപൊടി – ഒരു ടീസ്പൂണ്‍

കുരുമുളകുപൊടി – രണ്ട് ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍

സവാള നുറുക്കിയത് – 2 എണ്ണം

മല്ലിയില നുറുക്കിയത് – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍

പത്തിരിപ്പൊടി – 2 കപ്

പ്തേങ്ങാപ്പാല്‍ – 3 കപ്പ്

പെരുംജീരകം ചതച്ചത് – ഒരു ടീസ്പൂണ്‍

രണ്ടാം വിഭാഗം….

മുളുകപൊടി – രണ്ട് ടേബിള്‍സ്പൂണ്‍

മഞ്ഞള്‍പൊടി – കാല്‍ ടീസ്പൂണ്‍

വെളുത്തുള്ളി – ഇഞ്ചി പേസ്റ്റ് – ഒരു ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

സോസ് പാനില്‍ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി വഴറ്റി, മല്ലിപ്പൊടിയിട്ട് വഴറ്റുക. ശേഷം, മുളകുപൊടി, മഞ്ഞള്‍പൊടി, സവാള, ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ചെമ്മീന്‍ ചേര്‍ത്തിളക്കുക. നന്നായി വെന്താല്‍ മല്ലിയില ചേര്‍ത്ത് വാങ്ങുക. തേങ്ങാപ്പാലില്‍ ഉപ്പ്, പെരുംജീരകം എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. ഇതില്‍ പത്തിരിപ്പൊടി ചേര്‍ത്ത് വഴറ്റുക. ഇത് നന്നായി കുഴച്ച് ചെറു ഉരുളകളാക്കി ഉരുട്ടി ഒന്ന് പരത്ത് നടുവില്‍ മസാല വെച്ച് ഉന്നക്ക രൂപത്തില്‍ ഉരുട്ടിയെടുക്കുക. അത് ആവിയില്‍ വേവിക്കാം. വെന്ത ഉന്നക്കായയില്‍ രണ്ടാം വിഭാഗത്തിലെ ചേരുവകള്‍ പുരട്ടി വെളിച്ചെണ്ണയില്‍ ഷാലോ ഫ്രൈ ചെയ്യുക.

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം