സിഗരറ്റോ കഞ്ചാവോ വേണമെന്ന് ആവശ്യം;പുകവലിക്കില്ലെന്ന് പറഞ്ഞതിന് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം

മലപ്പുറം: മുഖ്യമന്ത്രിയുടെ കമാന്‍ഡോ സംഘത്തില്‍ അംഗമായ പോലീസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കളും വിദ്യാർത്ഥിയെ ക്രൂരമായി മർദ്ധിച്ചതായി പരാതി. മലപ്പുറം മങ്കടക്കടുത്ത് കോഴിക്കോട്ട് സ്വദേശി യദുകൃഷ്ണനാണ് മർദ്ധനമേറ്റത്. സാരമായി പരിക്കേറ്റ യദുകൃഷ്ണനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുഖ്യമന്ത്രിയുടെ കമാൻഡോ സംഘാംഗമായ മങ്കട സ്വദേശി വാഹിദിനും സുഹൃത്തുക്കള്‍ക്കും എതിരെയാണ് പരാതി. വീട്ടിലെത്തിയ മൈസുരുവിലെ സഹപാഠികള്‍ക്കൊപ്പം ബൈക്കില്‍ സമീപത്തെ വിനോദ സഞ്ചാര കേന്ദ്രമായ കുരങ്ങൻ ചോലയിലെ പാറക്കെട്ടിലേക്ക് പോയതായിരുന്നുവെന്ന് യദുകൃഷ്ണൻ പറഞ്ഞു. അവിടേക്ക് കാറിലെത്തിയ പൊലീസുകാരനായ വാഹിദും സംഘവും സിഗരറ്റോ കഞ്ചാവോ വേണമെന്ന് ആവശ്യപെട്ടു.

പുകവലിക്കാറില്ലെന്ന് പറഞ്ഞതോടെ സംഘം പ്രകോപിതരായി. ബൈക്ക് പരിശോധിക്കാൻ താക്കോല്‍ ആവശ്യപെട്ടു. വിസമ്മതിച്ചപ്പോള്‍ മദ്യലഹരിയിലായിരുന്ന വാഹിദും സംഘവും ക്രൂരമായി മർദ്ധിച്ചതെന്നും യദു കൃഷ്ണൻ പറഞ്ഞു. യദുകൃഷ്ണന്‍റെ പരാതിയില്‍ മങ്കട പൊലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. വാഹിദിന്‍റെ പങ്കിനെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം