മെസഞ്ചര്‍ ഓപ്പണ്‍ ചെയ്യാനുള്ള രീതിയില്‍ മാറ്റം

Loading...

ന്യൂയോര്‍ക്ക് : മെസഞ്ചര്‍ തുറക്കാനുള്ള രീതി മാറ്റി ഫേസ്ബുക്ക്. മെസഞ്ചറിനുള്ള ഫോണ്‍ നമ്പര്‍ സൈന്‍ അപ്പ് സംവിധാനമാണ് ഫേസ് ബുക്ക് ഇപ്പോള്‍ ഉപേക്ഷിച്ചിരിക്കുന്നത്.

അതേസമയം നിലവിലുള്ള മെസഞ്ചര്‍ ഉപയോക്താക്കളെ ഇത് ബാധിക്കില്ല. മുൻപ് ഫേസ്ബുക്ക് ഇല്ലെങ്കിലും മൊബൈൽ നമ്പർ ഉപയോഗിച്ച് സൈന്‍ അപ്പ് ചെയ്യാനുള്ള ഓപ്ഷന്‍ ഫേസ്ബുക്ക് നല്‍കിയിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

എന്നാലിപ്പോൾമെസഞ്ചര്‍ ആക്‌സസ് ചെയ്യുന്നതിന് ഉപയോക്താക്കള്‍ ഫേസ്ബുക്ക് അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്യണമെന്നാണ് ഫേസ്ബുക്ക് വ്യക്തമാക്കുന്നത്. ഈ നീക്കം മെസഞ്ചറില്‍ ഇല്ലാത്തവരെയും ചേരാന്‍ ആഗ്രഹിക്കുന്നവരെയും ബാധിക്കുന്നതാണ്.

ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള എല്ലാ സന്ദേശമയയ്ക്കല്‍ പ്ലാറ്റ്‌ഫോമുകളും ഏകീകരിക്കാനുള്ള ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പദ്ധതിക്ക് അനുസൃതമായിട്ടാണ് ഈ നീക്കം. 2020 അവസാനത്തോടെ ഈ ഏകീകരണ പ്രക്രിയ പൂര്‍ത്തിയാക്കാനാണ് കമ്പനിയുടെ ലക്ഷ്യമെന്നാണ് സൂചന.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം