Categories
കേരളം

സംസ്ഥാനത്ത് ഇന്ന് ശക്തമായ ഇടിമിന്നലിനും കാറ്റിനും മഴയ്ക്കും സാധ്യത

സംസ്ഥാനത്ത് ഇന്ന് ശക്തമായ ഇടിമിന്നലിനും കാറ്റിനും മഴയ്ക്കും സാധ്യത. മലയോര ജില്ലയായ വയനാട്ടിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

പതിനാറാം തിയതി വരെ ആറ് ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

ഒറ്റപ്പെട്ടയിടങ്ങളിൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴ പെയ്യാനാണ് സാധ്യത. ഏപ്രിൽ 16 വരെ 30 – 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. അതേസമയം, കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മൽത്സ്യബന്ധനത്തിന് തടസ്സമില്ല.

തെക്കൻ തമിഴ്നാടിന് മുകളിൽ രൂപപ്പെട്ട ചക്രവാത ചുഴിയുടെ സ്വാധീനം കാരണമാണ് പരക്കെയുള്ള വേനൽമഴ. ഇടിമിന്നലിനെതിരെ പ്രത്യേകം ജാഗ്രത വേണമെന്ന് മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത് അപകടകരമാം വിധം ഇടിമിന്നൽ സാധ്യത തുടരുന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 മണിവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതൽ. മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത.ഉച്ചക്ക് 2 മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണം.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം.ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം.ജനലും വാതിലും അടച്ചിടണം.ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല.

വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക തുടങ്ങിയ നിർദേശങ്ങളാണ്ദുരന്ത നിവാരണ അതോറിറ്റി നൽകുന്നത്.

മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്നതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുതെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് ഇടിമിന്നലേറ്റ് നാല് പേർ മരിച്ച സാഹചര്യത്തിൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

ഇന്നലെ തിരുവനന്തപുരം, കക്കയം, തെന്മല എന്നിവിടങ്ങളിലാണ് ഇന്നലെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. തിരുവനന്തപുരത്ത് ഇന്നലെ വൈകിട്ട് ഏഴര വരെ 58.5 മില്ലിമീറ്റർ മഴ ലഭിച്ചു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Chance of thunder, wind and rain in the state today. Yellow alert today in the hilly district of Wayanad

NEWS ROUND UP