സോണുകള്‍ പുനക്രമീകരിച്ച് പട്ടിക പുറത്തിറക്കി കേന്ദ്രം

Loading...

കോവിഡ്​ വ്യാപനത്തിന്‍െറ തോതനുസരിച്ച്‌​ കേന്ദ്രം രാജ്യത്തെ 733 ജില്ലകളെ മൂന്നു സോണുകളാക്കി പുനക്രമീകരിച്ചു. കേരളത്തില്‍ കണ്ണൂരും കോട്ടയവും റെഡ്​ സോണിലും വയനാടും എറണാകുളവും ഗ്രീന്‍സോണിലും ഉള്‍പ്പെട്ടു.

കാസര്‍കോട്​, കോഴിക്കോട്​, മലപ്പുറം, പാലക്കാട്​, തൃശൂര്‍, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ പത്ത്​ ജില്ലകള്‍ ഓറഞ്ച്​ സോണിലാണ്​.

രാജ്യത്ത്​ 130 ജില്ലകളാണ്​ റെഡ്​ സോണില്‍. 284 ജില്ലകള്‍ ഓറഞ്ച്​ സോണിലാണ്​. 319 ജില്ലകള്‍ ഗ്രീന്‍സോണില്‍ ഇടംപിടിച്ചു. ഡല്‍ഹിയിലെ മുഴുവന്‍ ജില്ലകളും റെഡ്​ സോണിലാണ്​.

15 ദിവസംകൊണ്ട്​ റെഡ്​ സോണുകളുടെ എണ്ണം 23 ശതമാനം കുറഞ്ഞിട്ടുണ്ട്​. ഏപ്രില്‍ 15ന്​ 170 റെഡ്​ സോണുകളുണ്ടായിരുന്നിടത്ത്​ ഏപ്രില്‍ 30ന്​ 130 ആയി കുറഞ്ഞിട്ടുണ്ട്​.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കോവിഡ് കേസുകള്‍ ഒന്നു പോലും റിപ്പോര്‍ട്ട്​ ചെയ്യപ്പെടാത്ത ഗ്രീന്‍ സോണുകളുടെ എണ്ണം 21 ദിവസം കൊണ്ട്​ 356ല്‍ നിന്ന്​ 319 ആയി കുറയുകയാണുണ്ടായത്​. കുറഞ്ഞ തോതിലാ​ണെങ്കിലും വൈറസ്​ വ്യാപനം നടക്കുന്നുവെന്നാണ് ഈ​ കണക്കുകള്‍ സൂചിപ്പിക്കുന്നത്​.

അതേസമയം ഓറഞ്ച്​ സോണുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്​.​ നേരത്തേ 207 ജില്ലകള്‍ ഓറഞ്ച്​ സോണിലുണ്ടായിരുന്നത്​ 284 ആയി​ ഉയര്‍ന്നു​. കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളിലെ ചീഫ്​ സെക്രട്ടറിമാര്‍ക്കയച്ച കത്തിലാണ്​ ഇക്കാര്യങ്ങള്‍ അറിയിച്ചത്​.

മെയ്​ മൂന്നിന്​ ശേഷം റെഡ്​ സോണില്‍ നിയന്ത്രണങ്ങള്‍ തുടരുമ്ബോള്‍ ഗ്രീന്‍ സോണില്‍ വലിയ തോതില്‍ ഇളവുകള്‍ നല്‍കിയേക്കും. ഓറഞ്ച്​ സോണില്‍ ഭാഗികമായ ഇളവുകള്‍ ലഭിച്ചേക്കാം.

അതേസമയം റെഡ്,​ ഓറഞ്ച്​ സോണുകളില്‍ വൈറസ്​ വ്യാപനം തടയുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​.

പ്രവേശനത്തിനും പുറത്തു കടക്കുന്നതിനും പോയിന്‍റുകള്‍ നിശ്ചയിക്കാനും ആരോഗ്യ അടിയന്തര ആവശ്യങ്ങള്‍ക്കും അവശ്യ സാധന സേവനങ്ങള്‍ക്കും മാത്രമായി സഞ്ചാരം നിയന്ത്രിക്കാനും കത്തില്‍ നിര്‍ദേശമുണ്ട്​.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം