ബി ജെ പി യുടെ ആവിശ്യം കേന്ദ്രം തള്ളി ; യതീഷ് ചന്ദ്രയ്ക്ക് ഏതിരെ നടപടിയില്ല

Loading...

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് മോശമായി പെരുമാറിയെന്ന കേസില്‍ യതീഷ് ചന്ദ്രയ്ക്ക് ക്ലീന്‍ ചിറ്റ്. പൊന്‍ രാധാകൃഷ്ണനെ ശബരിമലയില്‍ തടഞ്ഞ സംഭവത്തില്‍ യതീഷ് ചന്ദ്രക്കെതിരെ നടപടി വേണമെന്ന സംസ്ഥാന ബിജെപിയുടെ ആവശ്യം കേന്ദ്രം തള്ളി. സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പരാതി അവസാനിപ്പിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.മന്ത്രിയുടെ അകമ്പടി വാഹനങ്ങള്‍  കടത്തിവിടാന്‍ കഴിയില്ലെന്ന് കാണിച്ചാണ് യതീഷ് ചന്ദ്ര മന്ത്രിയുമായി സംസാരിച്ചതെന്ന് സംഭവവുമായി ബന്ധപ്പെട്ട പൊലീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയില്‍ യുവതി പ്രവേശനത്തിന് അനുകൂലമായി സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ ബി.ജെ.പി നേതൃത്വത്തില്‍ സമരം നടത്തിയിരുന്നു. സമരക്കാരെ നേരിടുന്നതിനായി പമ്ബയിലും സമീപ പ്രദേശങ്ങളിലും നിരോധനാജ്ഞ സര്‍ക്കാര്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ശബരിമലയില്‍ ദര്‍ശനം നടത്തുവാനെത്തിയ മുന്‍ കേന്ദ്ര മന്ത്രി പൊന്‍രാധാകൃഷ്ണനോടും മുതിര്‍ന്ന ബി.ജെ.പി നേതാവ് എ.എന്‍.രാധാകൃഷ്ണന്‍ അടക്കമുള്ള നേതാക്കളെ നിലയ്ക്കല്‍ തടഞ്ഞുവച്ച സുരക്ഷ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ യതീഷ് ചന്ദ്രയുടെ പ്രവര്‍ത്തി ഏറെ വിവാദമായിരുന്നു. യതീഷ് ചന്ദ്രയ്‌ക്കെതിരെ കേന്ദ്ര സര്‍ക്കാരിനെ കൊണ്ട് നടപടി എടുപ്പിക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ പരസ്യമായി പ്രഖ്യാപിക്കുകയും ബി.ജെ.പി സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും നടത്തുകയും ചെയ്തിരുന്നു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം