Categories
ദേശീയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയം ; അന്തിമ തീരുമാനം ഉടൻ

സി ബി എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയം സംബന്ധിച്ച തീരുമാനം വൈകാതെയുണ്ടാകും.

പന്ത്രണ്ടാം ക്ലാസിലെ ഇന്റേണൽ മാർക്കും പതിനൊന്ന്, പത്ത് ക്ലാസുകളിലെ അവസാന പരീക്ഷയുടെ മാർക്കുകളും പരിഗണിക്കാനാണ് സാധ്യത.

ഇത് സംബന്ധിച്ച് മൂല്യനിർണയ സമിതി അന്തിമ തീരുമാനം ഇന്നായിരുന്നു സിബിഎസ്ഇക്ക് സമർപ്പിക്കേണ്ടിയിരുന്നത്.

എന്നാൽ തീരുമാനത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ സമിതി കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്.

പന്ത്രണ്ടാം ക്ലാസിലെ ഇന്റേണൽ മാർക്ക് മാത്രം പരിഗണിക്കാനായിരുന്നു ആദ്യത്തെ നിർദേശം.

എന്നാൽ ബോർഡ് പരീക്ഷയുടെ മാർക്ക് കൂടി കണക്കിലെടുക്കണമെന്ന നിർദേശം കൂടി പിന്നാലെ വന്നു. ഒപ്പം പ്ലസ് വൺ ക്ലാസിലെ അവസാന മാർക്കും.

പത്താം ക്ലാസിനും പതിനൊന്നാം ക്ലാസിനും 30 ശതമാനം വീതം വെയിറ്റേജ് നൽകാനാണ് ആലോചന. മൂല്യനിർണയം സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളിൽ സമിതി സിബിഎസ്ഇക്ക് റിപ്പോർട്ട് സമർപ്പിച്ചേക്കും.

ജൂലൈ പകുതിയോടെ മൂല്യനിർണയം പൂർത്തിയാക്കി ഫലം പ്രസിദ്ധീകരിക്കാനാണ് നീക്കം.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

English summary: CBSE Class XII Assessment; Final decision soon

NEWS ROUND UP