Categories
ദേശീയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.

99.37 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി.

cbseresults.nic.in എന്ന വെബ്സൈറ്റിൽ നിന്ന് ഫലം അറിയാം. കൊവിഡ് പശ്ചാത്തലത്തിൽ പരീക്ഷ ഒഴിവാക്കി പ്രത്യേക മൂല്യനിർണ്ണയം വഴിയാണ് വിജയം നിർണയിച്ചത്.

results.nic.in , cbseresults.nic.in , cbse.nic.in തുടങ്ങിയ വെബ്സൈറ്റുകളില്‍ നിന്ന് ഫലം അറിയാം. 

ഇത് കൂടാതെ ഉമാങ് ആപ്പ്, എസ്എംഎസ്, ഡിജി ലോക്കർ സംവിധാനത്തിലൂടെയും ഫലമറിയാം.

കൊവിഡ് വ്യാപനത്തെ തുടർന്ന് ഇത്തവണ ബോർഡിന്റെ കീഴിലുള്ള പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കുകയായിരുന്നു.

തുടർന്ന് സുപ്രിംകോടതിയുടെ വിധി പ്രകാരം 13 അംഗ പാനലിന്റെ നിർദേശം അനുസരിച്ച് പ്രത്യേക മൂല്യനിർണയം നിശ്ചിയിക്കുകയായിരുന്നു. പ്രത്യേക മൂല്യനിർണയം അടിസ്ഥാനത്തിലുള്ള ഫലപ്രഖ്യാപനമാണ് നടന്നത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: CBSE announces Class XII results

NEWS ROUND UP