Categories
Cinema

നടിയെ ബലാത്സംഗം ചെയ്ത കേസ് ; നടിയുടെ ക്രോസ് വിസ്താരം 13 ദിവസം നീണ്ടു

കൊച്ചി: നടിയെ കൊട്ടേഷൻ നൽകി പീഡിപ്പിച്ച  കേസിന്റെ വിചാരണ നിർണായക ഘട്ടത്തിൽ. ഇനി വിസ്തരിക്കാനുള്ള 200ഓളം സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷൻ ഇന്ന് കോടതിക്ക് കൈമാറും.

നടിയുടെ ക്രോസ് വിസ്താരം 13 ദിവസം നീണ്ടു. ദിലീപിന് നടിയോടുള്ള വ്യക്തി വിരോധമായിരുന്നു കൃത്യത്തിനു കാരണമെന്ന സാക്ഷിമൊഴികൾ പ്രോസിക്യൂഷന് അനുകൂലമായി ലഭിച്ചെന്നാണ് സൂചന

ലോക്ക്ഡൗണും കൊവിഡും നിരവധി തടസ്സങ്ങൾ ഉണ്ടാക്കിയെങ്കിലും ദിലീപ് ഉൾപ്പെട്ട കൊട്ടേഷൻ ബലാത്സംഗ കേസിൽ ജനുവരിയോടെ വിധി പറയാനാണ് സുപ്രീം കോടതി നൽകിയ ആദ്യശാസനം.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

ജൂൺ 28-നായിരുന്നു ദിലീപിനെ ചോദ്യം ചെയ്യാൻ പോലീസ് വിളിച്ചത്. ചോദ്യം ചെയ്യൽ 13 മണിക്കൂർ നീണ്ട്

ഒടുവിൽ പോലീസ് ദിലീപിനെ വിട്ടയച്ചെങ്കിലും ജൂലൈ 10-ന് വൈകിട്ട്  ബലാത്സംഗ കേസിൽ ദിലീപ് അറസ്റ്റിലായി

85 ദിവസത്തെ ജയിൽ വാസത്തിനു ശേഷം ആണ് ദിലീപ് പുറത്തിറങ്ങിയത്.

2017നവംബറിൽ കുറ്റപത്രം നൽകിയ കേസിൽ വിചാരണ തുടങ്ങാൻ 2020ജനുവരി വരെ കാത്തിരിക്കേണ്ടി വന്നു.ഇതിനിടെ 21ലേറെ ഹർജികൾ ദിലീപും കൂട്ട് പ്രതികളും വിവിധ കോടതിയിൽ നൽകിയെങ്കിലും പലതും കോടതി തള്ളി.

355 സാക്ഷികളുള്ള കേസിൽ മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ അടക്കം 41സാക്ഷികളുടെ വിസ്താരം പൂർത്തിയായി ഇനി ഭാമ, സിദ്ദിഖ്, മുകേഷ് അടക്കം 200ലേറെ സാക്ഷികളെ വിസ്‌തരിക്കേണ്ടതുണ്ട്.

ഇടവേള ബാബു അടക്കം മൊഴി മാറ്റിയെങ്കിലും മഞ്ജു വാര്യർ ഉൾപ്പടെയുള്ളവർ നൽകിയ മൊഴികൾ പ്രോസിക്യൂഷന് ആത്മവിശ്വാസം കൂട്ടുന്നുണ്ട്

readalso : തൃശ്ശൂരിൽ കഞ്ചാവ് വേട്ട ; 14 കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP