നടിയെ ആക്രമിച്ച കേസിൽ പ്രതിഭാഗത്തിന് അനുകൂലമായി മൊഴിമാറ്റാൻ സാക്ഷിക്ക് സമ്മർദം. കേസിലെ പ്രധാന സാക്ഷികളിൽ ഒരാളായ ജിൻസൻ ആണ് തനിക്ക് സമ്മർദമുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. സംഭവത്തിൽ ജിൻസൻ ഇന്നലെ രാത്രിയോടെ പീച്ചി പൊലീസിൽ പരാതി നൽകി.
കേസിലെ പ്രധാന പ്രതി പൾസർ സുനിയുടെ സഹതടവുകാരനാണ് ജിൻസൻ. പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫോൺ കോൾ വന്നുവെന്ന് ജിൻസൻ പറയുന്നു.
തന്നെ സ്വാധീനിക്കാൻ ശ്രമിച്ചവർ അഞ്ച് സെന്റ് സ്ഥലവും 25 ലക്ഷവും വാഗ്ദാനം ചെയ്തു. എന്നാൽ സ്വാധീനങ്ങൾക്ക് വഴങ്ങാൻ തയ്യാറാല്ല.
കേസിലെ പ്രതി ദിലീപിന് എതിരായ മൊഴിയിൽ ഉറച്ചു നിൽക്കുന്നു. വിളിച്ച ആളുടെ ഫോൺ സംഭാഷണം ഉൾപ്പടെ പൊലീസിന് കൈമാറി. തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും ജിൻസൻ പറഞ്ഞു.
News from our Regional Network
English summary: Case of assault on actress; Jinson said the witness was pressured to testify and that his life was in danger