തിരൂരില്‍ ഒമ്പത് വര്‍ഷത്തിനിടെ ഒരു വീട്ടിലെ ആറ് കുട്ടികള്‍ മരിച്ചു: അസ്വാഭാവിക മരണത്തിന് കേസെടുത്തു

Loading...

തിരൂര്‍: മലപ്പുറം തിരൂരില്‍ ഒമ്ബത് വര്‍ഷത്തിനിടെ ഒരു വീട്ടിലെ ആറുകുട്ടികള്‍ മരിച്ചു. തറമ്മല്‍ റഫീഖ്‌ -സബ്‌ന ദമ്ബതിമാരുടെ മക്കളാണ് മരിച്ചത്.

93 ദിവസം പ്രായമുള്ള ആറാമത്തെ കുഞ്ഞ് ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. മരണശേഷം രാവിലെ പത്തുമണിയോടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താതെ സംസ്‌കരിക്കുകയും ചെയ്തു. സംഭവത്തില്‍ സംശയം തോന്നിയ അടുത്ത വീട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

രക്ഷിതാക്കള്‍ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കുട്ടികളുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ‘കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. ഇന്നുതന്നെ മൃതദേഹം പുറത്തെടുത്ത് മൃതദേഹ പരിശോധന നടത്തി മരണകാരണം കണ്ടെത്തും.’-മലപ്പുറം എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

2010-ല്‍ ആയിരുന്നു റഫീക്കിന്റെയും സബ്‌നയുടെയും വിവാഹം. 2011 മുതല്‍ 2020 വരെ ഇവര്‍ക്ക് ആറുകുട്ടികള്‍ ജനിച്ചു. 3 പെണ്‍കുട്ടികളും 3 ആണ്‍കുട്ടികളുമായിരുന്നു. ഇവരില്‍
അഞ്ചുകുട്ടികളും മരിച്ചത് ഒരു വയസ്സിന് താഴെ പ്രായമുള്ളപ്പോഴായിരുന്നു. നാലര വയസ്സിലാണ് ഒരു പെണ്‍കുട്ടി മരിച്ചത്.അപസ്മാരമാണ് കുട്ടികള്‍ മരിച്ചതിന് കാരണമെന്നാണ് ഇവരുടെ വിശദീകരണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം