കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസ്

Loading...

കൊല്ലം :  കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചതിനെ തുടര്‍ന്ന്      കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസ്.

ബിന്ദു കൃഷ്ണ ഉൾപ്പടെ 40 തോളം പേർക്കെതിരെയാണ്  പൊലീസ് കേസെടുത്തിരിക്കുന്നത്.

കൊല്ലം പെരുങ്ങാലത്ത് ആറ് നീന്തികടക്കൽ സമരത്തിൽ കൊവിഡ് സുരക്ഷാ മാനദണ്ഡങൾ ലംഘിച്ചതിനെതിരെയാണ് കേസ്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

നീന്താനും, കടവിൽ നിൽക്കുന്നതിനും നിരവധി പേരാണ് എത്തിയത്.

പെരുങാലത്ത് പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ആറ് നീന്തി കടക്കൽ സമരം ബിന്ദുകൃഷ്ണയാണ് ഉത്ഘാടനം ചെയ്തത്.

പകർച്ച വ്യാധി തടയൽ ഓർഡിനൻസ് 2020 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം