വിലപിടിപ്പുള്ള വസ്ത്രം നശിപിച്ചെന്നാരോപിച്ചു വേലക്കാരിയെ മര്‍ദ്ദിച്ചു;ബോളിവുഡ് നടിക്കെതിരെ കേസ്

വേലക്കാരിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ബോളിവുഡ് നടി കിം ശര്‍മയ്ക്കെതിരെ പൊലീസ് കേസെടുത്തു. കിമ്മിന്റെ വേലക്കാരിയായ എസ്തര്‍ കേയ്‌സ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.  323, 504 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് .

വസ്ത്രം അലക്കുന്ന സമയത്ത് വെള്ള വസ്ത്രത്തിലേക്ക് നിറമുള്ള വസ്ത്രത്തില്‍നിന്നു നിറം പടര്‍ന്നതാണ് കിമ്മിനെ ചൊടിപ്പിച്ചത്. നിറമുള്ള വസ്ത്രങ്ങള്‍ അറിയാതെ വെള്ള വസ്ത്രങ്ങള്‍ക്കൊപ്പം ഇട്ടതിന് കിം തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അവര്‍ പരാതിയില്‍ പറയുന്നു.

ഈ കാരണത്താല്‍ തന്നെ ഇറക്കിവുടുകയും ചെയ്തുവെന്ന് പരാതിയിലുണ്ട്. ജോലി ചെയ്ത ദിവസങ്ങളിലെ ശമ്പളം തരാനുണ്ടായിരുന്നുവെന്നും അത് തരാതെ തന്നെ ഇറക്കിവിടുകയായിരുന്നുവെന്നും എത്ര ചോദിച്ചിട്ടും ശമ്പളം തരാന്‍ തയാറായില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ തനിക്ക് നേരെയുള്ള ആരോപണങ്ങളെല്ലാം താരം നിഷേധിച്ചു. താന്‍ എസ്തറിനെ മര്‍ദിച്ചിട്ടില്ലെന്നും തന്റെ എഴുപതിനായിരം രൂപ വില വരുന്ന വസ്ത്രങ്ങളാണ് എസ്തര്‍ നശിപ്പിച്ചതെന്നും അവരോട് വീട്ടില്‍നിന്നു പോകാന്‍ മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളുവെന്നും കിം മാധ്യമങ്ങളോട് പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം