നടിയെ ആക്രമിച്ച കേസ് ; കേസില്‍ നിര്‍ണായക മൊഴി ഇന്ന് , മഞ്ജു വാര്യരെ ഇന്ന് വിസ്തരിക്കും

Loading...

കൊച്ചി : യുവ നടി ആക്രമിക്കപ്പെട്ട ക്വട്ടേഷന്‍ പീഡനക്കേസില്‍ മുന്‍ ഭാര്യ മഞ്ജുവാര്യരുടെ സാക്ഷി വിസ്താരം ഇന്ന് നടക്കും. ദിലീപ് പ്രതിയായ കേസില്‍ നടിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച മഞ്ജു, ഇക്കാര്യം കോടതിയില്‍ ആവര്‍ത്തിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

അഞ്ച് വര്‍ഷം മുന്‍പ്  ദിലീപും മഞ്ജുവും വിവാഹ മോചനം നേടിയ അതേ കോടതിസമുച്ചയത്തിലാണ് കേസിന്‍റെ വിചാരണ നടക്കുന്നത്.

കൊച്ചിയില്‍ യുവ നടിക്ക് പിന്തുണ അര്‍പ്പിച്ച്‌ താരസംഘടന സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മഞ്ജു വാര്യര്‍ ക്രിമിനല്‍ ഗൂഢാലോചനയിലേക്ക് വിരല്‍ചൂണ്ടിയത്.

ദിലീപ് അറസ്റ്റിലാവുന്നതിന് ഏറെ മുമ്പേയുള്ള മഞ്ജുവിന്‍റെ വാക്കുകള്‍ സിനിമാ ലോകം ഏറെ ചര്‍ച്ചചെയ്തു. വര്‍ഷങ്ങല്‍ക്കിപ്പുറം കേസില്‍ മഞ്ജു മൊഴി നല്‍കാനെത്തുമ്ബോള്‍ ഇക്കാര്യം കോടതിയില്‍ ആവര്‍ത്തിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സിദ്ദീഖ്, ബിന്ദു പണിക്കര്‍  എന്നിവരാണ് ഇന്ന് വിസ്തരിക്കപ്പെടുന്ന മറ്റ് പ്രമുഖര്‍. സംയുക്താ വര്‍മ്മ, ഗീതു മോഹന്‍ദാസ്, ശ്രീകുമാര്‍ മേനോന്‍ എന്നിവരും വരും ദിവസങ്ങളില്‍ വിസ്താരത്തിന് എത്തുന്നുണ്ട്.

ദിലീപും കാവ്യാ മാധവനുമായുള്ള ബന്ധത്തെക്കുറിച്ച്‌ ആക്രമത്തിനരയായ നടി മഞജുവാര്യരെ അറിയിച്ചതാണ് വൈരാഗ്യത്തിനു പിന്നിലെ പ്രധാന കാരണം എന്നാണ് പ്രൊസിക്യൂഷന്‍ വാദം. ഈ സാഹചര്യത്തില്‍ ദിലിപീനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതില്‍ മൊഴി നിര്‍ണ്ണായകമാകും.

കൊച്ചിയില്‍ അമ്മയുടെ താരഷോയുടെ റിഹേഴ്സലിനിടെ ദിലീപും ആക്രമത്തിനിരയായ നടിയും പരസ്യമായി വഴിക്കിട്ടിരുന്നു. അന്ന് തര്‍ക്കം തീര്‍ക്കാന്‍ ഇടപെട്ടത് സിദ്ദീഖും ബിന്ദുപണിക്കരുമയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം