Categories
cookery

വാഴയിലയിൽ പൊള്ളിച്ച കരിമീൻ ആയാലോ…..

വളരെയേറെ സ്വാദിഷ്ടമായ ഒന്നാണ് കരിമീൻ പൊള്ളിച്ചത്. സാധരണ രീതിയിൽ വാഴ ഇലയിൽ വാട്ടി കരിമീൻ വീടുകളിൽ ഉണ്ടാക്കുന്നത് കുറവായിരിക്കും.

അല്ലാതെ കരിമീൻ വറതെടുക്കൽ ആവും പതിവ്. എന്നാൽ ആ പതിവ് ഒന്ന് മാറ്റിയാലോ.

വാഴ ഇലയിൽ പൊതിഞ്ഞ ഒരു അടിപൊളി കരിമീൻ പൊള്ളിച്ചത് എങ്ങനെയാണ് തയാറാക്കുന്നത് എന്ന് നോക്കാം.

ചേരുവകൾ

*കരിമീൻ
* സവാള
* തക്കാളി
* ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
* കാശ്മീരി മുളക് പൊടി
* മുളക്പൊടി
* കുരുമുളക് പൊടി
* മീറ്റ് മസാല
*പേരിംജീരകം
* മഞ്ഞൾപൊടി
*കയപ്പൊടി
* ഉപ്പ്
* തേങ്ങ പാൽ
* കറിവേപ്പില
*ചെറുനാരങ്ങ
                തയാറാകുന്ന വിധം
ഒരു പാത്രത്തിൽ കാശ്മീരി മുളക്, മഞ്ഞൾപ്പൊടി, ഉപ്പ്, കയപ്പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, നാരങ്ങ നീര് കുരുമുളക്പൊടി  എടുത്ത് ഇവയെല്ലാം കൂടി ശേഷം നന്നായി മിക്സ്‌ ചെയ്യുക.
വൃത്തിയാക്കി വെച്ചിരിക്കുന്ന കരിമീൻ എടുത്ത് അതിലേക്ക്  റെഡി ആക്കിയ മസാലകൂട്ട് എടുത്ത് കരിമീനിലേക്ക് തേച്ച് പിടിപ്പിക്കുക.
ശേഷം നല്ലവണ്ണം മസാലകൾ പിടിക്കുന്നതിനായി ഫ്രിഡ്ജിൽ വെക്കുക.
പിന്നീട് ഒരു പാനിൽ എണ്ണ ചുടാക്കുക  ശേഷം മസാല പുരട്ടി വെച്ച കരിമീൻ എടുത്ത് എണ്ണയിലേക്ക് ഇടുക.
സാധരണ പോലെ നല്ലവണ്ണം ഫ്രൈ ആകണം എന്നില്ല. മീൻ റെഡി ആയി കഴിഞ്ഞാൽ ഒരു പത്രത്തിലേക്ക് മാറ്റുക.
 മീൻ റെഡി ആക്കിയ പാനിൽ തന്നെ കറിവേപ്പില, ചെറിയുള്ളി തുടങ്ങിയവ ചേർത്ത് നന്നായി വയറ്റുക . ഉപ്പ്, കുരുമുളക് പൊടി,പേരിം ജീരകം, മീറ്റ് മസാല തുടങ്ങിയവ ചേർത്ത് ഇളക്കുക.
 പിന്നീട്  ചെറുതാക്കി അരിഞ്ഞ തക്കാളി കൂടെ ചേർക്കുക കുറച്ച് സമയം അടച്ചു വെച്ച് വേവിക്കുക.  ശേഷം തേങ്ങ പാൽ ചേർത്ത് മിക്സ്‌ ചെയ്യുക.
 പിന്നീട്  വാഴയില എടുത്ത് വൃത്തിയാക്കിയ ശേഷം.  വാഴയില  വാട്ടി എടുക്കുക.
പിന്നീട് വാഴയിലയിലേക്ക് റെഡി ആക്കി വെച്ചിരിക്കുന്ന മസാല വെക്കുക.
അതിലേക്ക് വറുത്തെടുത്ത കരിമീൻ മസാലയുടെ മുകളിലായി വെക്കുക. ശേഷം ഒരു പാർസൽ പൊതിയുന്ന പോലെ പൊതിഞ്ഞെടുക്കുക.
ഒരു ദോശ കല്ല് അല്ലെങ്കിൽ ഒരു പാൻ എടുത്തിട്ട് അതിന്റെ ചുറ്റിലും എണ്ണ ചേർത്ത് കൊടുക്കുക.
വാഴയില കരിഞ്ഞു പോകാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
ശേഷം കരിമീൻ ഇതിലേക്ക് ഇടുക ഇരു വശങ്ങളും നല്ലവണ്ണം ചുടാക്കുക.. ഒരു 2 മിനിറ്റ് ചൂട് മാറാൻ വേണ്ടി വെക്കുക.
കരിമീൻ പൊള്ളിച്ചത് തയാർ.  ചോറിന്റെ കൂടെയും അതുപോലെ തന്നെ പത്തിരി പോലുള്ള വിഭവങ്ങളുടെ കൂടെയും ഒക്കെ കഴിക്കാൻ പറ്റുന്ന ഒന്നാണ് കരിമീൻ പൊള്ളിച്ചത്.
Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: The carp is ready to be roasted. Carp burnt is something that can be eaten with rice as well as dishes like pattiri.