ദേശീയപാത കോഴിച്ചെനയില്‍ വാഹനാപകടം ; രണ്ടു യുവാക്കള്‍ മരിച്ചു

Loading...

കോട്ടക്കല്‍ : ചങ്കുവെട്ടി കോഴിച്ചെനയില്‍ പത്രവുമായി പോവുകയായിരുന്ന കാര്‍ ബസുകള്‍ക്കിടയില്‍പെട്ട് രണ്ടു പേര്‍ക്ക് ദാരുണ മരണം. കാര്‍ യാത്രികരായ ഗുരുവായൂര്‍ ഇരിങ്ങാവൂര്‍ സ്വദേശി ഇര്‍ഷാദ്, ഹക്കീം എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ മേലേ കോഴിച്ചെന പള്ളിക്കു സമീപമായിരുന്നു അപകടം. പത്രവുമായി കോഴിക്കോട്ടേക്ക് പോകുകയായിരുന്നു കാര്‍.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

ദീര്‍ഘദൂര യാത്രാ ബസിനെ മറികടക്കുന്നതിനിടെ കാര്‍ എതിര്‍വശത്തുനിന്ന് വന്ന ടൂറിസ്റ്റ് ബസിന്‍റെ ഇടയില്‍ അകപ്പെടുകയായിരുന്നു.

പൂര്‍ണ്ണമായും തകര്‍ന്ന കാര്‍ വെട്ടിപൊളിച്ചാണ് ഇരുവരേയും പുറത്തെടുത്തത്. ഒരാള്‍ തല്‍ക്ഷണം മരിച്ചു.

മൃതദേഹം അല്‍മാസ് ആശുപത്രി മോര്‍ച്ചറിയില്‍. കല്‍പ്പകഞ്ചേരി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം