പൂച്ചാക്കല്‍ കാറപകടം : ഡ്രൈവര്‍ക്കെതിരെ കേസ്

Loading...

ആലപ്പുഴ: പൂച്ചാക്കലില്‍ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ ആറുപേരെ കാര്‍ ഇടിച്ചുതെറിപ്പിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു . ഡ്രൈവര്‍ മനോജിനെതിരെയാണ് വധശ്രമം, മദ്യപിച്ച്‌ വാഹനമോടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം പൂച്ചാക്കല്‍ പോലീസ് കേസെടുത്തിരിക്കുന്നത് . ഇയാള്‍ക്കൊപ്പം കാറിലുണ്ടായിരുന്ന അസ്സം സ്വദേശി ആനന്ദിനെതിരെയും കേസെടുത്തിട്ടുണ്ട് . കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്ത ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു .

അതേസമയം , അപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യനില തൃപ്‍തികരമാണെന്ന് ഡോക്ടര്‍ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം . മൂന്നിടങ്ങളിലായി ഒരേ കാറിടച്ച്‌ ആറുപേര്‍ക്കാണ് പരുക്കേറ്റത് . പൂച്ചാക്കല്‍ ശ്രീകണ്ഠേശ്വരം സ്കൂളിലെ വിദ്യാര്‍ഥിനികളായ ചന്ദന, അ‍ര്‍ച്ചന, സാഗി എന്നിവരെയാണ് അമിതവേഗതയില്‍ എത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഒരു കുട്ടി തോട്ടിലേക്കും മറ്റ് രണ്ട് പേര്‍ സമീപത്തെ പറമ്ബിലേക്കും തെറിച്ചുവീണു. സൈക്കിളില്‍ വരുമ്ബോഴാണ് നാലാമത്തെ കുട്ടി അനഘയെ ഇടിച്ചത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിദ്യാര്‍ഥിനികളെ ഇടിക്കും മുന്‍പ് ബൈക്കില്‍ സഞ്ചരിച്ച പൂച്ചാക്കല്‍ സ്വദേശി അനീഷിനെയും നാലു വയസുള്ള മകനെയും കാര്‍ തട്ടിയിരുന്നു. അമിതവേഗതയിലെത്തിയ കാര്‍ മരത്തിലിടിച്ചാണ് നിന്നത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം